Image

ജിഎസ്‌ടി: അന്തിമ നിരക്കായി

Published on 20 May, 2017
ജിഎസ്‌ടി: അന്തിമ നിരക്കായി


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ശ്രീനഗറില്‍ രണ്ടു ദിവസമായി നടന്ന ചരക്കു സേവന നികുതി കൗണ്‍സില്‍ യോഗം ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക്‌ അംഗീകാരം നല്‍കി. വിദ്യാഭ്യാസ, ആരോഗ്യമേഖലകളെ പൂര്‍ണമായും നികുതിയില്‍ നിന്ന്‌ ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. എസിയിലല്ലാത്ത ട്രെയിന്‍ യാത്രക്കും നികുതിയില്ല.

ഉപഭോകതൃ ഉത്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നാലു തരം നികുതി ഘടനയാണ്‌ യോഗം അംഗീകരിച്ചത്‌. അഞ്ച്‌, പന്ത്രണ്ട്‌, പതിനെട്ട്‌, ഇരുപത്തിയെട്ട്‌ എന്നീ നാലു സ്ലാബുകളിലായാണ്‌ സേവനങ്ങളും ഉതപന്നങ്ങളും ഉള്‍പ്പെടുക. ആഡംബര വസ്‌തുക്കള്‍ക്കും പുകയില ഉത്‌പന്നങ്ങള്‍ക്കും നികുതിക്ക്‌ പുറമെ സെസും ഏര്‍പ്പെടുത്തും.

ഹോട്ടലുകള്‍ക്ക്‌ നിലവാരം അനുസരിച്ചാണ്‌ നികുതി ഏര്‍പ്പെടുത്തുക. 50 ലക്ഷത്തില്‍ താഴെ വരുമാനമുള്ള ചെറുകിട റസ്റ്ററന്റുകള്‍ക്ക്‌ അഞ്ച്‌ ശതമാനമാണ്‌ നികുതി. എയര്‍കണ്ടീഷന്‍ ചെയ്‌ത ബാറുള്ള ഹോട്ടലുകള്‍ക്ക്‌ 18 ശതമാനമാണ്‌ നികുതി. ആഢംബര ഹോട്ടലുകള്‍ക്കും, ചൂതുകളി കേന്ദ്രം, റേസ്‌ ക്ലബ്‌, സിനിമാ ശാല എന്നിവക്ക്‌ 28 ശതമാനമാണ്‌ നികുതി. വിനോദ നികുതി ജിഎസ്‌ടിയുമായി ലയിപ്പിക്കുന്നതിനെ തുടര്‍ന്ന്‌ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സിനിമകള്‍ക്ക്‌ മേല്‍ അധിക നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടാകും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക