ഇടുക്കി : മൂന്നാറില്‍ പെമ്പിളൈ
ഒരുമൈ നടത്തിയ സമരത്തിന് പിന്നാലെ , ഗോമതിക്കു സി പി എം ഭീഷണി . ഇനി സമരത്തിന്
പോയാല്‍ കൊല്ലുമെന്ന് മന്ത്രി മണിയുടെ ആള്ക്കാര് ഭീഷണിപ്പെടുത്തിയതായി ഗോമതിയുടെ
വെളിപ്പെടുത്തല്‍ .
തങ്ങളുടെ സമരത്തില്‍ തോട്ടം തൊഴിലാളികള്‍ പങ്കെടുക്കാത്തത് സി
പി എം നെ പേടിച്ചെന്നും ഗോമതി . മൂന്നാര്‍ കേന്ദ്രീകരിച്ചു ഉടന്‍ ഭൂസമരം
ആരംഭിക്കുമെന്നും പെണ്‍പിളൈ ഒരുമൈ സംഘം കോഴിക്കോട്ടു പറഞ്ഞു .
തോട്ടം
തൊഴിലാളി കുടുംബത്തിനു ,ഒരേക്കര്‍ ഭൂമി ,കൃഷിക്കായും, താമസത്തിനായും നല്‍കണം .
ഇതിനു വേണ്ടി സമാന ചിന്താഗതിക്കാരെ ഒപ്പം ചേര്‍ത്തു ജൂലൈ 9 നു ,ഭൂസമരം
ആരംഭിക്കുമെന്നും, പെമ്പിളൈ ഒരുമൈ സംഘം വ്യക്തമാക്കി .തങ്ങളെ അപമാനിച്ച മന്ത്രി
മണിക്കെതിരെ സമരം നടത്തിയതിനാല്‍ സി പി എം പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണി പ്പെടുത്തി
യതായും, സമരത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഗോമതി കുറ്റപ്പെടുത്തി
.