Image

ജസ്റ്റിസ്‌ കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന്‌ സുപ്രീം കോടതി

Published on 20 May, 2017
ജസ്റ്റിസ്‌ കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന്‌ സുപ്രീം കോടതി


ന്യൂഡല്‍ഹി: ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ജസ്റ്റിസ്‌ കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാവില്ലെന്ന്‌ സുപ്രീം കോടതി.ഹര്‍ജി പരിഗണിക്കാനാവില്ലെന്ന കാര്യം സുപ്രീം കോടതി രജിസ്‌ട്രി കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. ഇതോടെ കോടതിയലക്ഷ്യ കേസില്‍ ആറ്‌ മാസം തടവിന്‌ വിധിക്കപ്പെട്ട കര്‍ണന്‌ ശിക്ഷയില്‍ ഇളവ്‌ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.

ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണന്‍ നല്‍കിയ ഹര്‍ജിയിലും ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ കേഹാറിനും ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കും എതിരെ ആരോപണങ്ങള്‍ ഉണ്ട്‌. സുപ്രീം കോടതി രജിസ്‌ട്രി ഹര്‍ജി തള്ളാന്‍ ഇത്‌ കാരണമായതായി വാര്‍ത്തകളുണ്ട്‌. ഹര്‍ജി തള്ളാനുള്ള കാരണം സുപ്രീം കോടതി രജിസ്‌ട്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആദ്യമായാണ്‌ ഒരു സിറ്റിങ്‌ ജഡ്‌ജി തടവ്‌ ശിക്ഷക്ക്‌ വിധിക്കപ്പെടുന്നത്‌. പത്തു ദിവസം മുമ്പായിരുന്നു സുപ്രീം കോടതിയുടെ ശിക്ഷാ വിധി. വിധിക്ക്‌ ശേഷം ഒളിവില്‍ പോയിരിക്കുന്ന ജസ്റ്റിസ്‌ കര്‍ണനെ ഇതുവരെ അറസ്റ്റ്‌ ചെയ്യാന്‍ പൊലീസിന്‌ കഴിഞ്ഞിട്ടില്ല.

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ജസ്റ്റീസ്‌ കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക