Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 20 May, 2017
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റെവ. ഫാ. ജോര്‍ജ് മാളീയേക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന സ്കൂള്‍ കലോത്സവം ഉണ്ടായിരിക്കും.

ജൂണ്‍ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകള്‍ നയിക്കുന്നത്. ഫാ. ബോബന്‍ വട്ടംപുറത്ത് വചന സന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നല്‍കും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പില്‍ നേത്യുത്വം നല്‍കുന്നതായിരിക്കും.

മാത്യു & റെജി ഇടിയാലില്‍, അവരുടെ മക്കളായ ജിതിന്‍, മെറില്‍ & മാത്തുക്കുട്ടി എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറത്ത്, പ്രസുദേന്തിമാര്‍, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറര്‍ സണ്ണി മുത്തോലത്ത്, പി. ആര്‍. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേര്‍ന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക