സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ നായികയാവുക എന്നത് ഏതൊരു നടിയുടെയും സ്വപ്നമാണ്. എന്നാല്‍ ഈ സുവ!ര്ണാവസരം വേണ്ടെന്ന് വച്ചിരിക്കുകയാണ് നടി വിദ്യാ ബാലന്. രഞ്ജിത്തിന്റെ പുതിയ രജനി ചിത്രത്തില്‍ നിന്ന് വിദ്യ അവസാന നിമിഷം പിന്മാറി.
വിദ്യാ ബാലന് പകരം ഹുമ ഖുറേഷി ആയിരിക്കും രജനിയുടെ നായിക. ഹുമയുമായി കരാറിലെത്തി. മെയ് 28ന് ഷൂട്ടിംഗ് തുടങ്ങുമെന്ന് അണിയറ പ്രവ!ത്തകര് പറഞ്ഞു. ഇതേസമയം, വിദ്യ ബാലന്റെ പിന്മാറ്റത്തിനുള്ള കാരണം ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.
അധോലോക പശ്ചാത്തലത്തിലുള്ള ചിത്രമാണ് രഞ്ജിത് സ്റ്റൈല്‍ മന്നനെ നായകനാക്കി ഒരുക്കുന്നത്. മുംബൈ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് നേരത്തേ നടന്നിരുന്നു.