Image

ഈനാംപേച്ചി പോകുമ്പോള്‍ മരപ്പട്ടി വരും; കേരളത്തിലെ സര്‍ക്കാരുകളെ പരിഹസിച്ച് ശ്രീനിവാസന്‍

Published on 20 May, 2017
ഈനാംപേച്ചി പോകുമ്പോള്‍ മരപ്പട്ടി വരും; കേരളത്തിലെ സര്‍ക്കാരുകളെ പരിഹസിച്ച് ശ്രീനിവാസന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാറി വരുന്ന മുന്നണി ഭരണ സംവിധാനത്തെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. ഈനാംപേച്ചി പോകുമ്പോള്‍ മരപ്പട്ടി വരും എന്ന അവസ്ഥയാണ് സംസ്ഥാനത്തിനെന്ന് ശ്രീനിവാസന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇത് നാളുകളായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ ജനാധിപത്യമല്ല ഗുണ്ടാധിപത്യമാണ് നടക്കുന്നത്. സംസ്ഥാനത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയേയും മികച്ചത് എന്ന് പറയാനാകില്ല. ജനാധിപത്യത്തില്‍ സ്ഥിരമായ ഒരു രാഷ്ട്രീയ നേതാവിന്റെ ആവശ്യം പോലുമില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക