Image

സീറോ മലബാര്‍ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച

Published on 20 May, 2017
സീറോ മലബാര്‍ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച
    സൂറിച്ച്. വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ സിറോ മലബാര്‍ വിശ്വാസി സമൂഹം ആചരിച്ചു വരുന്ന സീറോ മലബാര്‍ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച സൂറിച്ചില്‍ വച്ചു നടത്തപ്പെടും. ഈ വര്‍ഷത്തെ സഭാദിനം സൂറിച്ച് സെന്റ് തെരേസ ദേവാലയത്തില്‍ ബിഷപ്പ് മാര്‍ പ്രിന്‍സ് പനങ്ങാടിന്റെ (ആദിലാബാദ് രൂപതാ മെത്രാന്‍ ) മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ് മൂന്നിന് ആഘോഷമായ പാട്ടുകുര്‍ബാനയോടുകൂടിയ സമൂഹബലിയോടെ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിക്കും. വൈകിട്ട് 5:30നു പൊതുസമ്മേളനവും 6നു കലാപരിപാടികള്‍ക്കു ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കമ്മ്യൂണിറ്റി ദിനത്തില്‍ ഈ വര്‍ഷം വിവാഹ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരെ ആദരിക്കുന്നതും ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങളെ അനുമോദിക്കുന്നതുമാണ്. വിശ്വാസ പാരന്പര്യത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സഭാദിനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ.തോമസ് പ്ലാപ്പള്ളില്‍ (തോമസച്ചന്‍ ) അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക