Image

സെന്റ് അല്‍ഫോണ്‍സ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം

Published on 20 May, 2017
സെന്റ് അല്‍ഫോണ്‍സ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം
 ബാസല്‍: സെന്റ് അല്‍ഫോണ്‍സ സീറോമലബാര്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം മേയ് 25 മുതല്‍ 28 വരെ ബാസലില്‍ നടക്കും. ബാസലിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വച്ചാണ് ഫാ. മാത്യു നായിക്കംപറന്പില്‍ നേതൃത്വം നല്‍കുന്ന ഈ വര്‍ഷത്തെ വാര്‍ഷികധ്യാ നം. 

ഫാ. ആന്റണി തേക്കേനത്ത് (അമേരിക്ക), ബ്ര. ജോര്‍ജ്ജ് കണിച്ചയി, സി. തെരേസ എന്നിവരും ധ്യാന ടീമിലുണ്ടാകും. 25 വ്യാഴാഴ്ച 1 മണിമുതല്‍ രാത്രി ഒന്പതു വരെയും വെള്ളിയാഴ്ച ഒന്നു മുതല്‍ ഒന്പതു വരെയും ശനിയാഴ്ച ഒന്പതു മുതല്‍ വൈകുന്നേരം 4.30 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് മുതല്‍ രാത്രി ഒന്പതു വരെയുമാണ് ധ്യാനം. ഏവരെയും ധ്യാനത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഫാ. കിസിഞ്ചര്‍ ഏണിക്കാട്ട് അറിയിച്ചു. കിസിഞ്ചര്‍ 0789173507, 0614016706, 0788006098, 0789095085.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക