Image

ജിദ്ദ നവോദയ കുടുംബവേദി യാത്രയയപ്പ് നല്‍കി

Published on 20 May, 2017
ജിദ്ദ നവോദയ കുടുംബവേദി യാത്രയയപ്പ് നല്‍കി
      ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ഷഹനാസ് റഫീഖിന് കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി.

നവോദയ സനായ്യാ ഏരിയ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയും കുടുംബ വേദി കേന്ദ്ര കമ്മിറ്റി മെംബറുമായ കൃഷ്ണകുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ വനിതാവേദി കണ്‍വീനര്‍ ജുമൈല അബു കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി മെംബര്‍മാരായ സുരേഷ് പാപ്പിനിശേരി, ഹരീന്ദ്രന്‍ കണ്ണൂര്‍, കുടുംബവേദി ആക്ടിംഗ് കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെംബര്‍മാരായ കൃഷ്ണ കുമാര്‍, റഫീഖ് കണ്ണൂര്‍, സനല്‍ ആര്‍പ്പൂക്കര, സൗമ്യാ കൃഷ്ണകുമാര്‍, ഹാഫ്‌സാ മുസാഫര്‍, സൗമ്യ സനല്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക