കുമ്പനാട്: ഐ.പി.സി. കുമ്പനാട് എലിം സഭാ അംഗവും പരേതനായ
അടപ്പനാംകണ്ടത്തില്‍ കുഞ്ഞിക്കാച്ചന്റെ മകനുമായ എം. മാതൂസ് (ടൊയോട്ട
സണ്ണിച്ചായന്-81) മേയ് 20-നു കുവൈറ്റ് ഖാദിസിയയിലെ വീട്ടില്‍ നിര്യാതനായി.
കുവൈത്തിന്റെ സ്വാതന്തൃ ലബ്ദിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956
ഒക്ടോബറിലാണ് അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ
മൊബൈല്‍ കമ്പനിയായ അല്‍സായര്‍ ഗ്രൂപ്പിന്റെവളര്ച്ചക്ക് അടിത്തറ പാകിയ
അദ്ദേഹം 1989-ല്‍സ്വയം വിരമിച്ച ശേഷം സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങി.
സഫീന റെന്റ് എ കാര്‍ , സഫീന ജനറല്‍ ട്രേഡിംഗ് ആന്റ് കോണ്ട്രാക്റ്റിംഗ്
കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയര്മാന് സ്ഥാനം വഹിച്ചു വരികയായിരുന്നു.
1990 -ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യാക്കാരെ നാട്ടില്‍
എത്തിക്കുന്നതില്‍ സുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ജാബിരിയ ഇന്ത്യന്‍ സ്കൂളിന്റെ സ്ഥാപകനായ പരേതന് 15 വര്‍ഷക്കാലം ഇന്ത്യന്‍
ആര്ട്ട്് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: മേരി മാത്യു, മക്കള്‍: ജോയ് മാതു, ആനി മാതു, സൂസന് മാതു.
സംസ്കാരം പിന്നീട്