Image

ലിംഗം മുറിച്ച പെണ്‍കുട്ടിയോട്‌ സഹതാപമുണ്ട്‌, പക്ഷേ....ചെയ്‌തത്‌ ശരിയായില്ലെന്ന്‌ ശശി തരൂര്‍

Published on 21 May, 2017
 ലിംഗം മുറിച്ച പെണ്‍കുട്ടിയോട്‌ സഹതാപമുണ്ട്‌, പക്ഷേ....ചെയ്‌തത്‌ ശരിയായില്ലെന്ന്‌ ശശി തരൂര്‍
 തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എംപി. പെണ്‍കുട്ടിയുടെ നടപടിയെ എല്ലാവരും പ്രശംസിക്കുന്നതിനിടെയാണ്‌ പെണ്‍കുട്ടി ചെയ്‌തത്‌ ശരിയായില്ലെന്ന്‌ വ്യക്തമാക്കി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്‌. 

സിഎന്‍എന്‍ ഐബിഎന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. പെണ്‍കുട്ടി ചെയ്‌തത്‌ നിയമം കൈയ്യിലെടുക്കലാണെന്നാണ്‌ തരൂര്‍ പറയുന്നത്‌

ലൈംഗികാതിക്രമത്തിന്‌ ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിന്‌ പകരം പെണ്‍കുട്ടിക്ക്‌ പൊലീസിനെ സമീപിക്കാമായിരുന്നെന്ന്‌  തരൂര്‍ പറഞ്ഞു.
`എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട്‌ സഹതാപമുണ്ട്‌. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക്‌ വേണ്ടത്‌. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത്‌ ഒരു നല്ല പ്രവണതയാണോ?'- തരൂര്‍ ചോദിക്കുന്നു.

വെള്ളിയാഴ്‌ച്ച രാത്രിയാണ്‌ തിരുവനന്തപുരം പേട്ടയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന്‌ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്‌. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയമാണ്‌ പെണ്‍കുട്ടി മുറിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക