Image

ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ച വിധവ മരച്ചുവട്ടില്‍ പ്രസവിച്ചു

Published on 21 May, 2017
ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ച വിധവ മരച്ചുവട്ടില്‍ പ്രസവിച്ചു

ബിലാസ്‌പൂര്‍: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‌, ഗര്‍ഭിണിയായ സ്‌ത്രീ  ഛത്തീസ്‌ഗഡില്‍  മരച്ചുവട്ടില്‍ പ്രസവിച്ചു. ബിലാസ്‌പൂരിലെ ജില്ലാ ആശുപത്രി അധികൃതരാണ്‌ വിധവയായ സ്‌ത്രീക്ക്‌ ചികിത്സ നിഷേധിച്ചത്‌. ചികിത്സിക്കാന്‍ ബെഡ്‌ ഒന്നും ഒഴിവില്ലെന്ന്‌ പറഞ്ഞാണ്‌ ആശുപത്രിയിലെ ജീവനക്കാര്‍ ഇവരെ തിരിച്ചയത്‌.

ബിലാസ്‌പൂരിലെ സിരിഗട്ടി നിവാസിയായ മുസ്‌കാന്‍ ഖാന്‍ എന്ന സ്‌ത്രീയ്‌ക്കാണ്‌ ചികിത്സ നിഷേധിച്ചത്‌. അയല്‍ക്കാരുടെ സഹായത്തോടെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്‌ ഇവര്‍ ചികിത്സയ്‌ക്കെത്തിയത്‌.

സോണോഗ്രാഫി റിപ്പോര്‍ട്ടില്ലാത്തതിനാല്‍ പ്രാഥമിക ആര്യോഗ കേന്ദ്രത്തിലെ ജീവനക്കാര്‍ ഇവരെ ജില്ലാ ആശുപത്രിയിലേക്ക്‌ പറഞ്ഞ്‌ വിടുകയായിരുന്നു. എന്നാല്‍ ബെഡ്ഡില്ലെന്ന ന്യായം പറഞ്ഞ്‌ ആശുപത്രിയിലെ ജീവനക്കാര്‍ ഇവര്‍ക്ക്‌ ചികിത്സ നിഷേധിക്കുകയായിരുന്നു. തിരിച്ച്‌ വീട്ടിലേക്ക്‌ വരുന്ന വഴിക്ക്‌ പ്രസവ വേദന അനുഭവപ്പെട്ടതോടെ വഴിയരികിലെ മരത്തണലില്‍ പ്രസവിക്കുകയായിരുന്നു. 

ഒരു രാത്രി മുഴുവന്‍ കുഞ്ഞുമായി ഇവര്‍ക്ക്‌ മരത്തണലില്‍ കഴിയേണ്ടി വന്നു. വിവരം പുറത്തായതോട്‌ കൂടി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക്‌ തന്നെ മാറ്റുകയായിരുന്നു. ഇരുവരുടെയും ആര്യോഗസ്ഥിതി ഇപ്പോള്‍ തൃപ്‌തികരമാണെന്ന്‌ സിവില്‍ സര്‍ജന്‍ എസ്‌എസ്‌ വാജ്‌പേയ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ മുസ്‌ക്കാന്‍ ഖാന്റെ ഭര്‍ത്താവ്‌ സാഹീദ്‌ മുഹമ്മദ്‌ മരണപ്പെട്ടത്‌.

അന്വേഷണ വിധേയമായി ജില്ലാ ആശുപത്രിയിലെ നഴ്‌സായ സീമാ സിങിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക