Image

ജിഷ്‌ണുവിന്റെ കുടുംബത്തിനെതിരെ ഉണ്ടായ പൊലീസ്‌ നടപടിയെ ന്യായീകരിച്ച്‌ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്‌

Published on 21 May, 2017
ജിഷ്‌ണുവിന്റെ കുടുംബത്തിനെതിരെ ഉണ്ടായ പൊലീസ്‌ നടപടിയെ ന്യായീകരിച്ച്‌ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്‌


തിരുവനന്തപുരം: ഡിജിപി ഓഫിസിന്‌ മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കും കുടുംബത്തിനുമെതിരെ ഉണ്ടായ പൊലീസ്‌ അതിക്രമങ്ങളെ ന്യായീകരിച്ച്‌ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. 

 എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ഡിജിപി സെന്‍കുമാറിന്‌ കൈമാറി. മഹിജ ഉള്‍പ്പെടെയുളളവര്‍ക്കു നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈംബ്രാഞ്ച്‌ തളളിയിട്ടുണ്ട്‌.

പൊലീസ്‌ ആസ്ഥാനത്ത്‌ ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍പേരും ഡിജിപിയെ കാണണമെന്ന്‌ നിര്‍ബന്ധം പിടിച്ചത്‌ ശരിയായില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ മഹിജയുടെ അറസ്റ്റ്‌ സംബന്ധിച്ച പൊലീസ്‌ വാദങ്ങള്‍ അംഗീകരിക്കുന്നതാണ്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക