Image

കടലിലെ കൊല: നാവികരെ ഇറ്റാലിയന്‍ മന്ത്രി സന്ദര്‍ശിച്ചു

Published on 28 February, 2012
കടലിലെ കൊല: നാവികരെ ഇറ്റാലിയന്‍ മന്ത്രി സന്ദര്‍ശിച്ചു
കൊച്ചി: മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍  പ്രതികളായ നാവികരെ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ മരിയ തെര്‍സി സന്ദര്‍ശിച്ചു. കൊച്ചിയിലെ സി.ഐ.എസ്.എഫ് ഗസ്റ്റ് ഹൗസിലെത്തിയാണ് മന്ത്രി നാവികരെ സന്ദര്‍ശിച്ചത്. 

കൂടിക്കാഴ്ച പത്തു മിനിറ്റിലേറെ നീണ്ടു. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകരുടെ നീണ്ട നിരയും സംഘത്തിനൊപ്പമുണ്ടായിരുന്നു. വൈകിട്ട് 6.40 ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ ഇറ്റാലിയന്‍ സംഘം രാത്രി എട്ടരയോടെയാണ് ഗസ്റ്റ് ഹൗസിലെത്തിയത്. 

കൂടിക്കാഴ്ചക്കു ശേഷം ജൂലിയോ തെര്‍സിയും സംഘവും ഹോട്ടലിലേക്ക് മടങ്ങി. മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമടക്കം 34 പേരാണ് കൊച്ചിയിലെത്തി യിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക