Image

പാരന്റ്‌സ് ഫോറം സിന്ധു സോമനെ ആദരിച്ചു

Published on 21 May, 2017
പാരന്റ്‌സ് ഫോറം സിന്ധു സോമനെ ആദരിച്ചു
റിയാദ് : കഴിഞ്ഞ പതിനേഴ് വര്‍ഷമായി റിയാദില്‍ നൃത്തവിദ്യാലയം നടത്തുന്ന സിന്ധു സോമനെ ദേവിക നൃത്തകലാക്ഷേത്ര പരെന്റ്‌സ് ഫോറം ആദരിച്ചു. 

ഈ കഴിഞ്ഞ കാലയളവിനുള്ളില്‍ 500 ല്‍ പരം കുട്ടികളെ മോഹിനിയാട്ടം ,ഭരതനാട്ട്യം, കുച്ചുപടി, തുടങ്ങിയ കലകള്‍ അഭ്യസിപ്പിച്ചിട്ടുണ്ട് ശാസ്ത്രിയനൃത്തങ്ങളുടെ കൃത്യതയാര്‍ന്ന പഠനം റിയാദിലെ കലാകുടുബങ്ങള്‍ക്കും സമൂഹത്തിനും സംഭാവന ചെയ്തിട്ടുള്ള വെക്തിയാണ് സിന്ധു സോമനും അവരുടെ നൃത്തകലാക്ഷേത്രവും പ്രധാനമായും ശാസ്ത്രീയ നൃത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് നൃത്തം അഭ്യസിപ്പിക്കുന്ന രീതിയാണ് സിന്ധു ടീച്ചര്‍ നടപ്പാക്കുന്നത് 

 നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുല്‌പെടുന്ന പാരെന്റ്‌സ് ഫോറം ആണ് സിന്ധു സോമനെ ആദരിച്ചത് രക്ഷകര്‍ത്താക്കളുടെ ഫോറത്തിനുവേണ്ടി സജിതാ ഫൈസല്‍ മോമെന്‌ടോ കൈമാറി,ഫൈസല്‍,സുനില്‍ സുരേഷ്, ലാല്‍, ഷാജി, വിനയ്, ഉറയിദുള്ള, ദിവാകരന്‍, ബേബി ലാല്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു
പാരന്റ്‌സ് ഫോറം സിന്ധു സോമനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക