Image

ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികള്‍

Published on 21 May, 2017
ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികള്‍

 
അബുദാബി: അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരിഞ്ഞെടുത്തു. റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക) പ്രസിഡണ്ട് , പി എ .അബ്ദുല്‍ റഹ്മാന്‍ (ഇ പത്രം) വൈസ് പ്രസിഡണ്ട്, സമീര്‍ കല്ലറ (മാതൃഭൂമി ടി.വി ) ജനറല്‍ സെക്രട്ടറി, റാഷിദ് പൂമാടം (സിറാജ്) ട്രഷറര്‍ . 

പ്രസിഡന്റ് അനില്‍ സി ഇടിക്കുളയുടെ അധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത് .ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ഡ്യാല വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സമീര്‍ കല്ലറ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക