Image

ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന വിദ്യാര്‍ത്ഥികളെ ആദരിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ Published on 21 May, 2017
ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ്  മതബോധന  വിദ്യാര്‍ത്ഥികളെ  ആദരിച്ചു.
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌ക്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. മെയ് 21-ാം തീയതി 10 മണിയ്ക്കുള്ള വിശുദ്ധ കുര്‍ബാനക്കുശേഷമാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്.

154 കുട്ടികളാണ് ഈ വര്‍ഷം പെര്‍ഫക്റ്റ് അറ്റന്‍ഡന്റ് അവാര്‍ഡിന് അര്‍ഹരായത്. വികാരി ഫാ.തോമസ് മുളവനാല്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍  വിതരണം ചെയ്തു. കൃത്യമായി ക്ലാസുകളില്‍ എത്തിച്ചേര്‍ന്ന കുട്ടികളെയും കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാന്‍ പ്രോല്‍സാഹനം ചെയ്ത മാതാപിതാക്കളെയും ബഹുമാനപ്പെട്ട വൈദികരും സ്‌ക്കൂള്‍ ഡയറക്ടര്‍മാരും അനുമോദിച്ചു.


ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ്  മതബോധന  വിദ്യാര്‍ത്ഥികളെ  ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക