Image

തിരുവനന്തപുരത്ത്‌ തെരുവുനായയുടെ കടിയേറ്റ്‌ മല്‍സ്യത്തൊഴിലാളി മരിച്ചു

Published on 22 May, 2017
തിരുവനന്തപുരത്ത്‌ തെരുവുനായയുടെ കടിയേറ്റ്‌ മല്‍സ്യത്തൊഴിലാളി മരിച്ചു



തിരുവനന്തപുരം: പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ്‌ മല്‍സ്യത്തൊഴിലാളി മരിച്ചു. ജോസ്‌ക്‌ളിന്‍ (47) ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി ജോലി കഴിഞ്ഞ്‌ ഉറങ്ങാന്‍ പോകുമ്പോള്‍ ഒരുകൂട്ടം നായ്‌ക്കള്‍ ആക്രമിക്കുകയായിരുന്നു. രാവിലെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌.

കൈക്കും താടിക്കും മുഖത്തും ഗുരുതര പരിക്കേറ്റ ഇദ്ദേഹം കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധരഹിതനായി കടപ്പുറത്ത്‌ കിടക്കുകയായിരുന്ന ജോസ്‌ക്‌ളിനെ കടപ്പുറത്തെത്തിയ മറ്റ്‌ മത്സ്യത്തൊഴിലാളികളാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ നായയുടെ കടിയേറ്റ്‌ ഒരു വൃദ്ധ മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക