Image

രജനീകാന്തിനെ ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ അമിത്‌ ഷാ

Published on 22 May, 2017
രജനീകാന്തിനെ ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ അമിത്‌ ഷാ

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിനെ ബിജെപിയിലേക്ക്‌ സ്വാഗതം ചെയ്യുമെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷാ . പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി താരം ഉടന്‍ കൂടിക്കാഴ്‌ച്ച നടത്തുമെന്ന്‌ സൂചനയുണ്ട്‌. ബിജെപി നേതാവ്‌ നിതിന്‍ ഗഡ്‌കരിയും രജനീകാന്തിനെ ബിജെപിയിലേക്ക്‌ സ്വാഗതം ചെയ്‌തിട്ടുണ്ട്‌.

തമിഴ്‌ ജനത കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന്‌ കഴിഞ്ഞദിവസം രജനീകാന്ത്‌ ആരാധകരോട്‌ സൂചിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്‌ചയില്‍, ദൈവം തീരുമാനിച്ചാല്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന്‌ താരം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വധഭീഷണിയെ തുടര്‍ന്ന്‌ രജനീകാന്തിന്റെ വീടിന്‌ പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക