തിരുവനന്തപുരം
: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി
ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദസ്വാമിയെ റിമാന്റ് ചെയ്തു. ജൂണ്‍ മൂന്നുവരയാണ്
റിമാന്റ് കാലാവധി. ഇയാള്‍ ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ പൊലീസ്
നിരീക്ഷണത്തില്‍ കഴിയും.
പേട്ട സിഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ്
ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്ക് കുറ ച്ചുദിവസങ്ങള്‍ കൂടി
ആശുപത്രിയില്‍ തുടരേണ്ടിവരും. ബലാത്സംഗം, മര്‍ദനം, പോക്സോ ആക്ട് എന്നിവ
പ്രകാരമാണ് കേസ്.
വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച
ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ ജനനേന്ദ്രിയം യുവതി മുറിച്ചത്. ഇതിനുശേഷം യുവതി
പൊലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു.
പ്ളസ് ടു പഠനകാലം തൊട്ട്
ഇയാളുടെ പീഡനത്തിനിരയായിരുന്നെന്ന് പൊലീസിന് യുവതി മൊഴി നല്കി. കഴിഞ്ഞ അഞ്ച്
വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ഇയാള്‍ യുവതിയുടെ
വീട്ടിലെത്താറുണ്ടായിരുന്നു എന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.