Image

അന്തിമവിധി വരും വരെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കില്ലെന്ന്‌ പാകിസ്ഥാന്‍

Published on 22 May, 2017
അന്തിമവിധി വരും വരെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കില്ലെന്ന്‌ പാകിസ്ഥാന്‍

ഇസ്ലാമാബാദ്‌: പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവ്‌ ജീവനോടെയുണ്ടെന്ന്‌ സൂചന. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്തിമവിധി വരും വരെ ജാദവിന്‍റെ വധശിക്ഷ നടപ്പിലാക്കില്ലെന്ന്‌ പാക്‌ ഹൈകമ്മീഷണര്‍ അബ്ദുള്‍ ബസിത്‌ പറഞ്ഞു. 

ജാദവിന്‍റെ വധശിക്ഷ പാകിസ്‌താന്‍ നടപ്പിലാക്കിയിട്ടുണ്ടാവുമെന്ന്‌ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആദ്യമായാണ്‌ ജാദവ്‌ ജീവനോടെയുണ്ടെന്ന്‌ പാകിസ്ഥാന്‍ വെളിപ്പെടുത്തുന്നത്‌.

കുല്‍ഭൂഷണ്‍ വിഷയം തങ്ങളുടെ ആഭ്യന്തരസുരക്ഷ സംബന്ധിച്ച കാര്യമാണെന്നും അതില്‍ പുറമേ നിന്നുള്ള കോടതി ഇടപെടേണ്ടെന്നുമായിരുന്നു ഇതുവരെ പാക്‌ നിലപാട്‌. എന്നാല്‍ അവയെ തള്ളിയാണ്‌ കഴിഞ്ഞദിവസം പാക്‌ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്‌ രംഗത്തെത്തിയത്‌.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അവസാന ഉത്തരവ്‌ വരുന്നതുവരെ കുല്‍ഭൂഷണെ സംരക്ഷിക്കുമെന്ന്‌ ബാസിത്‌ ഉറപ്പ്‌ നല്‍കി. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിക്കാനും നടപ്പിലാക്കാനും ഇസ്ലാമാബാദ്‌ പ്രതിജ്‌ഞാബദ്ധമാണെന്നും ബാസിത്‌ കൂട്ടിച്ചേര്‍ത്തു.

അവസാനവിധിക്കായി കാത്തിരിക്കുകയാണ്‌. നിയമാനുസൃതമായി തന്നെ കാര്യങ്ങള്‍ നടക്കുമെന്നാണ്‌ കരുതുന്നത്‌.  ബാസിത്‌ ഒരു മാദ്ധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക