Image

ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌ക്കൂളിന് തുടക്കമായി

ജോര്‍ജ് ജോണ്‍ Published on 22 May, 2017
ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌ക്കൂളിന് തുടക്കമായി
ന്യൂറന്‍ബെര്‍ഗ്:  ബവേറിയാ സംസ്ഥാനത്തെ ന്യൂറന്‍ബെര്‍ഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കായി മലയാളം സ്‌ക്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറു കളികളുയുമായി  കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് പിച്ച വെച്ചു. ജര്‍മനിയില്‍  മലയാള ഭാഷാസംസ്‌കൃതിയുടെ പ്രചാരണാര്‍ദ്ധം പ്രവര്‍ത്തിക്കുന്ന സംഘടനയായ മലയാളി സമാജം  ന്യൂറന്‍ബെര്‍ഗിന്റെി സജീവ പ്രവര്‍ത്തകര്‍ എല്ലാവരും പ്രവേശനോത്സവത്തില്‍ അതുല്‍ത്സാഹത്തോടെ പങ്കാളികളായി. ജീനു ബിനോയിയും മിനി രാകേഷും ആദ്യ ദിവസത്തെ ക്ലാസ്സിന് നേത്യുത്വം കൊടുത്തു.

പ്രാദേശിക കലാസാംസ്‌കാരിക കേന്ദ്രമായ എര്‍ലാങ്ങന്‍ ബ്രുക്കിലെ കള്‍ച്ചറല്‍ പോയന്റിന്റെ കെട്ടിടത്തില്‍ ആണ് ഈ മലയാളം പഠന കളരി ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ താല്‍പ്പര്യമുള്ള മാതാപിതാക്കള്‍ സംഘാടകരുമായി ബന്ധപ്പെണ്ടതാണെന്ന് മലയാളി സമാജം ന്യൂറന്‍ബെര്‍ഗിന്റെ ഭാരവാഹികള്‍ അറിയിച്ചു. ബിനോയ് വര്‍ഗീസ്  മൊബൈല്‍: 0160 8843 554, മൊബൈല്‍ സൈറ്റ്: web:www.malayali.de ; e-mail: contact@malayali.de


ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌ക്കൂളിന് തുടക്കമായിന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌ക്കൂളിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക