Image

കങ്കണ സംവിധായികയാവുന്നു

Published on 22 May, 2017
കങ്കണ സംവിധായികയാവുന്നു


ബോളിവുഡ് നടി കങ്കണ റണത്ത് സംവിധായികയാവുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നതും കങ്കണ തന്നെയാണ്. തേജു എന്നാണ് ചിത്രത്തിന്റെ പേര്. എണ്‍പത് വയസ്സുള്ള വൃദ്ധയുടെ വേഷത്തിലാണ് കങ്കണ തേജുവില്‍ എത്തുന്നതെന്നാണ് വിവരം.


പ്രായം ചെന്നവരുടെ ജീവിതവും അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മുതിര്‍ന്നവരോട് കൂടുതല്‍ കരുതലും സ്‌നേഹവും കാണിക്കണമെന്ന സന്ദേശവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.


ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ തന്നെയാണ് ചിത്രത്തിന് കഥയും തരിക്കഥയുമൊരുക്കുന്നത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണ തന്നെ ചിത്രം നിര്‍മിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം അടുത്തവര്‍ഷം തിയേറ്ററിലെത്തും. ഹിമാലയമാണ് പ്രധാന ലൊക്കേഷന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക