ഭാവന മലയാളത്തിലെ സ്ത്രീകളുടെ സിനിമ സംഘടനയായ വിമന്‍ കലക്ടീവ് ഇന്‍ സിനിമയില്‍ ചേരും. ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് വിദേശത്താണ് ഭാവന ഇപ്പോള്‍. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഭാവന സംഘടനയില്‍ ചേരുമെന്നാണ് വിവരം.
ഷൂട്ടിങ്ങ് സ്ഥലത്തെയും മറ്റും വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ പീഡനം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട വനിതാ താരസംഘത്തില്‍ ഭാവനയെ കാണാതിരുന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഭാവന വിദേശത്തായതിനാലാണ് വരാതിരുന്നതെന്നും തിരിച്ചെത്തിയാല്‍ സംഘടനയുടെ ഭാഗമാകുമെന്നുമാണ് വനിതാ സംഘടനാ പ്രതിനിധികളുടെ വിശദീകരണം.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തിനും ചൂഷണത്തിനുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍, റീമ കല്ലുങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്, അഞ്ജലി മേനോന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.