Image

വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന് നവ സാരഥികള്‍

Published on 22 May, 2017
വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന് നവ സാരഥികള്‍

 
വിയന്ന: മലയാളി കത്തോലിക്കാ സമൂഹത്തിന്റെ (എംസിസി, വിയന്ന) 2017 2021 കാലയളവിലേയ്ക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ നിലവില്‍ വന്നു. എംസിസിയുടെ പുതിയ ജനറല്‍ കണ്‍വീനറായി ബോബന്‍ കളപ്പുരയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2017 ജൂലൈ മൂന്നു മുതല്‍ നിയുക്ത കമ്മിറ്റി ചുമതലയേല്‍ക്കും.

പാരിഷ് കമ്മിറ്റിയിലെ അംഗങ്ങള്‍: ബോബന്‍ കളപ്പുരയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍ & വേദപാഠം), ജോര്‍ജ്ജ് വടക്കുംചേരി (സെക്രട്ടറി) ചെറിയാന്‍ മാളിയംപുരയ്ക്കല്‍ (ലിറ്റര്‍ജി), സിനി പഴേടത്ത്പറന്പില്‍ (ഫിനാന്‍സ്), ജോമി സ്രാന്പിക്കല്‍ (ഫാമിലി കെയര്‍ 40 വയസുവരെ ഉള്ളവര്‍, കൈരളി നികേതന്‍ സ്‌കൂള്‍), സിജ പോത്തന്‍ (ഫാമിലി കെയര്‍ 40 വയസുവരെ ഉള്ളവര്‍), ബാബു കുടിയിരിയ്ക്കല്‍ & റെജിമോള്‍ എറണാകേരില്‍ (ഫാമിലി കെയര്‍ 40 വയസിന് മുകളില്‍), ഡെന്നി കുന്നതതൂരാന്‍ (ഫാതേഴ്‌സ് ഫോറം), ഷേര്‍ലി കാരയ്ക്കാട്ട് (മദേഴ്‌സ് ഫോറം), ഫിജോ കുരുത്തുംകുളങ്ങര (യൂത്ത് ഫോറം, ഓള്‍ട്ടര്‍ ബോയ്‌സ് & ഗേള്‍സ് കെയര്‍), ഗ്രേഷ്മ പള്ളിക്കുന്നേല്‍ & റ്റില്‍സി പടിഞ്ഞാറേക്കാലയില്‍ (യൂത്ത് ഫോറം), ജോയിസ് ജോസഫ് എറണാകേരില്‍ (ഓള്‍ട്ടര്‍ ബോയ്‌സ് & ഗേള്‍സ് കെയര്‍).

ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ മുഖ്യ കൂട്ടായ്മയായ എംസി സിയുടെ ചാപ്ലൈന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സിഎസ്ടിയാണ്. ഫാ. ജോയി പ്ലാതോട്ടത്തില്‍ എസ്വിഡി അസിസ്റ്റന്‍ന്റ് ചാപ്ലൈന്‍ ആയും സേവനം അനുഷ്ഠിക്കുന്നു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക