Image

ജര്‍മനിയില്‍ ഭാര്യയെയും പിഞ്ചുഞ്ഞിനെയും കൊലപ്പെടുത്തിയാളെ പൊലീസ് വെടിവച്ചുകൊന്നു

Published on 22 May, 2017
ജര്‍മനിയില്‍ ഭാര്യയെയും പിഞ്ചുഞ്ഞിനെയും കൊലപ്പെടുത്തിയാളെ പൊലീസ് വെടിവച്ചുകൊന്നു

 
ബോണ്‍: മുപ്പത്തിയൊന്‍പതുകാരിയായ ഭാര്യയെയും മൂന്നു വയസുള്ള മകളെയും കൊലപ്പെടുത്തിയ നാല്‍പതുകാരനായ ഭര്‍ത്താവിനെ പൊലീസ് വെടിവെച്ചു കൊന്നു. ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണിനടുത്തുള്ള പ്‌ളിറ്റേഴ്‌സ്‌ഡോര്‍ഫില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വീടിനുള്ളില്‍ നിന്നുള്ള അലര്‍ച്ച കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിളിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസിനു നേരെ കത്തിയുമായി വിളയാടിയ ഇയാളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഫ്‌ളാറ്റിന്റെ കതകു വെട്ടിപ്പൊളിച്ചാണ് പോലീസ് വീട്ടിനുള്ളില്‍ കയറിയത്. പ്രതിയെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. സംഭവത്തില്‍ ഞടുക്കം വിട്ടുമാറാത്ത അടുത്ത ഫ്‌ളാറ്റുകളിലെ കുട്ടികളെയും ആശ്വസിപ്പിയ്ക്കാനായുള്ള ശ്രമം നടന്നുവരികയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക