Image

സ്വീഡനില്‍ നിന്ന് ആദ്യമായൊരു കര്‍ദിനാള്‍

Published on 22 May, 2017
സ്വീഡനില്‍ നിന്ന് ആദ്യമായൊരു കര്‍ദിനാള്‍


      വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്വീഡനില്‍ നിന്നൊരു കര്‍ദിനാള്‍. ബിഷപ് ആന്‍ഡേഴ്‌സ് ആര്‍ബോറീലിയസിനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മാലി, ലാവോസ്, എല്‍ സാല്‍വദോര്‍, സ്‌പെയ്ന്‍, സ്വീഡന്‍ എന്നിവിടങ്ങളില്‍നിന്നായി അഞ്ച് പേരെയാണ് കര്‍ദിനാള്‍മാരായി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ സ്‌പെയ്ന്‍ ഒഴികെ എല്ലാ രാജ്യങ്ങളിലും കത്തോലിക്കാ സഭയുടെ സ്വാധീനം വളരെ കുറവാണ്. 

ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയായ ശേഷം കര്‍ദിനാള്‍മാരെ തെരഞ്ഞെടുക്കുന്ന രീതിക്ക് അനുസൃതമാണ് ഇപ്പോഴത്തെയും തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍. റോമില്‍ നിന്ന് ഏറെ അകലം പാലിക്കുന്ന രാജ്യങ്ങളില്‍നിന്നും ദരിദ്ര രാജ്യങ്ങളില്‍നിന്നും കൂടുതല്‍ കര്‍ദിനാള്‍മാരെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു പോരുന്നു.

മതേതര മൂല്യങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള സ്വീഡനില്‍ കത്തോലിക്കാ സഭയ്ക്കു പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അവിടെനിന്നൊരു ബിഷപ്പിനെ കര്‍ദിനാളയി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക