Image

മാവേലിക്കര പ്രവാസി അസോസിയേഷന്‍ മാവേലിക്കര ഫെസ്റ്റ് 2017

Published on 22 May, 2017
മാവേലിക്കര പ്രവാസി അസോസിയേഷന്‍ മാവേലിക്കര ഫെസ്റ്റ് 2017
  കുവൈറ്റ് സിറ്റി: മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ മാവേലിക്കര ഫെസ്സ് 2017 ന്ധകണ്മണീ നിനക്കായിന്ധ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ വര്‍ണാഭമായ പരിപാടികളുമായി നടന്നു.പൊതുയോഗം പ്രസിഡന്റ്‌സക്കീര്‍ പുത്തന്‍ പാലത്തിന്റെ അദ്ധ്യക്ഷതയില്‍ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.

ന്ധമാവേലിക്കര പ്രവാസിന്ധ അവാര്‍ഡ് 2017, ഷംസൂ താമരക്കുളത്തിന് ഉപദേശക സമതിയംഗം ബാബു വര്‍ഗീസ് സമ്മാനിച്ചു. 25,000 രൂപയും ഫലകവും ആണ് അവാര്‍ഡ്.ചടങ്ങില്‍ ഗര്‍ഷോം അവാര്‍ഡ് ജേതാവ് മനോജ് മാവേലിക്കര, കുമാരി കണ്‍മണി ശശി, രേഖ ശശി, എന്നിവരെ ആദരിച്ചു. സുവനീര്‍ പ്രകാശനം സണ്ണി മണര്‍ക്കാട് കുവൈറ്റ് ലോജിസ്റ്റിക് കന്പനി മാനേജര്‍ ബാബു വര്‍ഗീസിന് നല്‍കി നിര്‍വ്വഹിച്ചു.

ഭിന്നശേഷിയെ സര്‍ഗ്ഗ വൈഭവം കൊണ്ട് അതിജീവിച്ചു സംഗീതത്തിലും ചിത്ര രചനയിലും നിരവധി ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കണ്‍മണിയുടെ കച്ചേരി തിങ്ങി നിറഞ്ഞ ജനസാഗരങ്ങളുടെ മനം കവര്‍ന്നു.സക്കീര്‍ പുത്തന്‍ പാലത്ത് അധ്യക്ഷ പ്രസംഗം നടത്തി. പരിപാടികള്‍ക്കു ജൂബി ചുനക്കര, തോമസ് മോന്‍സി, അനിയന്‍ കുഞ്ഞു,ഹമീദ് ഷാജി, രഞ്ജിത്ത്,സാജന്‍, ഇബ്രാഹിംകുട്ടി, വിജോ തോമസ്,ദിലീപ് കുമാര്‍, ഹോചിമിന്‍, പ്രസാദ്, ബിജു ഡാനിയേല്‍, എന്നിവര്‍ നേതൃത്വം നല്‍കി.
ഷെറഫുദീന്‍ കണ്ണേത്ത്,ജിജുലാല്‍,ബി.എസ്.പിള്ള, ചാക്കോ ജോര്‍ജ്ജ് കുട്ടി, എന്നിവര്‍ പ്രസംഗിച്ചു. മനോജ് റോയി സ്വാഗതവും ദിനേഷ് ചുനക്കര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക