Image

ഹിന്ദുക്കള്‍ വിചാരിച്ചാല്‍ സര്‍ക്കാറിന് ഇട്ടെറിഞ്ഞ് പോകേണ്ടിവരും കെ.പി. ശശികല

Published on 22 May, 2017
ഹിന്ദുക്കള്‍ വിചാരിച്ചാല്‍ സര്‍ക്കാറിന് ഇട്ടെറിഞ്ഞ് പോകേണ്ടിവരും കെ.പി. ശശികല

തൃപ്പൂണിത്തുറ: ഹിന്ദുക്കള്‍ വിചാരിച്ചാല്‍ സര്‍ക്കാറിന് ഇട്ടെറിഞ്ഞ് പോകേണ്ട അവസ്ഥയുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. തിരുമല ദേവസ്വത്തിനുമേല്‍ ഒരുവിധ മോഹവും ആര്‍ക്കും വേണ്ട. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ല. ഏതെങ്കിലും ശക്തി ഉപയോഗിച്ച് ക്ഷേത്രം പിടിച്ചെടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ കൈയേറുകയും ഭണ്ഡാരങ്ങള്‍ താഴിട്ട് പൂട്ടുകയും ചെയ്യും. കുരിശ് മതചിഹ്‌നമാണ്. എന്നാല്‍, റവന്യൂഭൂമിയിലെ കുരിശ് മതചിഹ്‌നമല്ലെന്നും ലായം കൂത്തമ്പലത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ശശികല പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക