Image

Muzik247 'അവരുടെ രാവുകള്‍'ലെ രണ്ടാമത്തെ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 22 May, 2017
Muzik247 'അവരുടെ രാവുകള്‍'ലെ രണ്ടാമത്തെ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247), 'അവരുടെ രാവുകള്‍'ലെ രണ്ടാമത്തെ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `ഏതേതോ സ്വപ്‌നമോ` എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വൈശാഖ്‌ സി മാധവാണ്‌. സിബി പടിയറയുടെ വരികള്‍ക്ക്‌ ശങ്കര്‍ ശര്‍മ്മ ഈണം പകര്‍ന്നിരിക്കുന്നു.

ഷാനില്‍ മുഹമ്മദ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ്‌ അലി, ഉണ്ണി മുകുന്ദന്‍, വിനയ്‌ ഫോര്‍ട്ട്‌, നെടുമുടി വേണു, ഹണി റോസ്‌, മിലാന പൗര്‍ണമി, അജു വര്‍ഗ്ഗീസ്‌ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം വിഷ്‌ണു നാരായണനും ചിത്രസംയോജനം പ്രജീഷ്‌ പ്രകാശുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. അജയ്‌ കൃഷ്‌ണനാണ്‌ അജയ്‌ എന്റര്‍ടൈന്‍മെന്റ്‌ (അഷമ്യ ഋിലേൃമേശിാലി)േന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

`ഏതേതോ സ്വപ്‌നമോ` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=BkRCeldzizc


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247)നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക