Image

ഫാമിലി കോണ്‍ഫറന്‍സ്: കീനോട്ട് സ്പീക്കേഴ്‌സ്

വറുഗീസ് പ്ലാമൂട്ടില്‍ Published on 22 May, 2017
ഫാമിലി കോണ്‍ഫറന്‍സ്: കീനോട്ട് സ്പീക്കേഴ്‌സ്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ ഫാ. ഡോ. എം.ഒ.ജോണാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയിലെ പ്രധാനി. മുതിര്‍ന്നവര്‍ക്കായാണ് എം.ഒ ജോണച്ചന്‍ ക്ലാസെടുക്കുന്നത്. യുവജനങ്ങള്‍ക്കായി സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഡോണ റിസ്ക് ഇംഗ്ലീഷില്‍ ക്ലാസുകളെടുക്കും. എം.ജി.ഒ സി.എസ്.എം ഫോക്കസ് ഗ്രൂപ്പുകള്‍ക്കായി റവ.ഡീക്കന്‍ പ്രദീപ് ഹാച്ചറും സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി റവ.ഡീക്കന്‍ ബോബി വറുഗീസും ക്ലാസുകളെടുക്കും.
വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. എം.ഒ.ജോണ്‍ തുമ്പമണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗവും മഠത്തില്‍ കുടുംബാംഗവുമാണ്. ബംഗളൂരു യുണൈറ്റഡ് തിയളോജിക്കല്‍ കോളജ് ചരിത്രവിഭാഗം പ്രൊഫസറും മലങ്കരസഭാ ദീപം മാനേജിങ് എഡിറ്ററുമാണ്.

ദക്ഷിണാഫ്രിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ദാനിയല്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. വിയന്ന സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്‍, സൗത്ത് ആഫ്രിക്ക സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്‍ എന്നിവയുടെ സ്ഥാപക വികാരിയാണ്. സഭാചരിത്ര പണ്ഡിതന്‍, പ്രാസംഗികന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട്. വിയന്ന സര്‍വകലാശാലയില്‍നിന്നു സഭാചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. സഭാ മാനേജിങ് കമ്മിറ്റി മുന്‍ അംഗവും കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരി പ്രൊഫസറുമായിരുന്നു. കുണ്ടറ സെമിനാരിയിലെയും ആലുവ തൃക്കുന്നത്തു സെമിനാരിയിലെയും മാനേജരായിരുന്നിട്ടുണ്ട്.
ദൈവശാസ്ത്ര ഗവേഷണ രംഗത്ത് ആഴത്തിലുള്ള പഠനങ്ങളും ചിന്തകളും പങ്കുവച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ അഭിമാനമായ വ്യക്തിയാണ്് ഡോ. ഡോണ റിസ്ക് എന്ന വനിത. ന്യൂജന്‍ കാലഘട്ടത്തിന്റെ അലോസരങ്ങള്‍ക്കിടയിലും തിയോളജിക്കല്‍ പഠനങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങളും മനനങ്ങളുമായി ശ്രദ്ധേയയാവുകയാണ് സഭയെ സ്‌നേഹിക്കുന്ന പ്രബുദ്ധയായ ഈ വനിതാരത്‌നമെന്നത് ശ്രദ്ധേയം.
സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ഡോ. ഡോണ, ഓര്‍ത്തഡോക്‌സ് സഭയില്‍ സ്ത്രീകളുടെ പ്രാധാന്യത്തെയും പങ്കാളിത്തത്തെയും വിളിച്ചോതുന്ന ഓര്‍ത്തഡോക്‌സ് വിമന്‍ മിനിസ്ട്രിയുടെ സ്ഥാപകയും സംഘാടകയുമെന്ന നിലയിലും സഭാരംഗത്ത് സജീവമാണ്. കോപ്റ്റിക് & അര്‍മീനിയന്‍ ചരിത്രവും ദൈവശാസ്ത്രവും, സഭയില്‍ സ്ത്രീകളുടെ പങ്ക്, ഈസ്‌റ്റേണ്‍ ലിറ്റര്‍ജിക്കല്‍ പഠനങ്ങള്‍, പെട്രിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹം നേടിയിട്ടുണ്ട് ഡോ. ഡോണ. കുട്ടികളെ ക്രിസ്തീയതയെയും ലോകമതങ്ങളെയും കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ ഡോ.ഡോണ പരിശീലിപ്പിക്കുന്നു.

തിയോളജിക്കല്‍ വിദ്യാഭ്യാസത്തിന്റെയും വിമന്‍ മിനിസ്ട്രിയുടെയും ഡയറക്ടറുമായ ഡോ. ഡോണ ഉന്നതബിരുദങ്ങളേറെ നേടിയിട്ടുമുണ്ട്.

കാലിഫോര്‍ണിയ സ്വദേശിയായ ഡോ. ഡോണ ഉപരിപഠനാര്‍ത്ഥം മൂന്ന് രാജ്യങ്ങളിലും മൂന്ന് സംസ്ഥാനങ്ങളിലും താമസിച്ച് പഠിച്ചിട്ടുണ്ട്. ഹവായ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ആന്‍ഡ് എജുക്കേഷനില്‍ ബി എ (200306) പാസായി. ബോസ്റ്റണിലെ ഹോളിക്രോസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് തിയോളജിക്കല്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. (200608).
ബെര്‍ക്കിലിയിലെ ഗ്രാജുവേറ്റ് തിയോളജിക്കല്‍ യൂണിയനില്‍ ഒരു വര്‍ഷത്തെ ലിറ്റര്‍ജി പഠനത്തിനു ശേഷം ഓസ്ട്രിയയിലെ വിയന്നയില്‍ ജര്‍മന്‍ ഭാഷ പഠിക്കാന്‍ തുടങ്ങി. ഓക്‌സ്ഫഡില്‍ നിന്ന് ഈസ്‌റ്റേണ്‍ ക്രിസ്ത്യന്‍ സ്റ്റഡീസില്‍ രണ്ടാം മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കി. അര്‍മീനിയന്‍, ഗ്രീക്ക് ഭാഷകള്‍ക്കും ചരിത്രത്തിനും പ്രാധാന്യം നല്‍കിയായിരുന്നു ഈ ബിരുദപഠനം. (201012).
സൃഷ്ടി, മാമോദീസ, വിശുദ്ധ കുര്‍ബാന, എന്നീ വിഷയങ്ങളില്‍ ക്ലമന്റ്, ഒറിജന്‍, അത്തനാസിയസ്, സിറില്‍ എന്നീ അലക്‌സാണ്ട്രിയന്‍ വൈദികരുടെ എഴുത്തിലെ ദൈവികാംശത്തിലാണ് ഡോണയുടെ തീസിസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. രണ്ടാം നൂറ്റാണ്ടിലെ അപ്പോളോജിസ്റ്റ് ഏഥന്‍സിലെ അരിസ്റ്റിഡിസിന്റെ രചനകളിലൂന്നിയായിരുന്നു ഗവേഷണപഠനങ്ങള്‍.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അജപാലനവഴികളില്‍ പ്രസരിപ്പിന്റെ ഊര്‍ജവുമായി യുവാക്കള്‍ക്ക് മാര്‍ഗദര്‍ശിയാകുന്നു പ്രദീപ് ശെമ്മാശന്‍ എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ഹാച്ചര്‍ ശെമ്മാശന്‍. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഓ.സി.എസ.്എം ജനറല്‍ സെക്രട്ടറിയാണ് പ്രദീപ് ശെമ്മാശന്‍. ന്യൂയോര്‍ക്കിലെത്തും മുമ്പ് 2016 വരെ വെസ്റ്റ് കോസ്റ്റ് ഏരിയ കേന്ദ്രമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. വാഷിങ്ടണിലെ സ്‌പോക്കേയ്‌നിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മിഷന്‍ പള്ളിയാണ് ശെമ്മാശന്റെ ഇടവക.

മലങ്കരഓര്‍ത്തഡോക്‌സ് സഭയിലെ ഇന്ത്യന്‍ വേരുകളില്ലാത്ത ആദ്യ അമേരിക്കന്‍ വൈദികന്‍ എന്ന് വിശേഷിപ്പിക്കുന്ന വെരി. റവ. മൈക്കിള്‍ ഹാച്ചര്‍ കോര്‍ എപ്പിസ്‌കോപ്പായുടെ പുത്രനാണ് പ്രദീപ് ശെമ്മാശന്‍.

ന്യൂയോര്‍ക്കിലെ സെന്റ് വഌഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി പൂര്‍ത്തിയാക്കി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. സ്‌പോക്കേന്‍ ഗൊണ്‍സാഗാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബ്രോഡ്കാസ്റ്റ് സ്റ്റഡീസില്‍ ബിരുദം നേടിയത്. സഭാലിറ്റര്‍ജിയിലെ ശ്മീഹാ നമസ്ക്കാരം മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തു സഭാവേദികളില്‍ പാടിയ വ്യക്തിയാണ് പ്രദീപ് ശെമ്മാശന്‍.

ന്യൂയോര്‍ക്ക് വുഡ്‌സൈഡ് സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകയിലെ വറുഗീസ് വറുഗീസിന്റെയും ലിസമ്മ വറുഗീസിന്റെയും മകനായ റവ. ഡീക്കന്‍ ഗീവറുഗീസ് (ബോബി) വറുഗീസാണ് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കാനെത്തുന്നത്. സൈക്കോളജിയിലും ഫിലോസഫിയിലും ബിരുദം നേടിയ ശേഷം രണ്ടു വര്‍ഷത്തോളം മാനസികവൈകല്യമുള്ളവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് സെന്റ് വല്‍ഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ ചേരുന്നത്. സണ്‍ഡേ സ്കൂള്‍ ടീച്ചര്‍, ലീഡര്‍, മെന്റര്‍, അഡ്വസൈര്‍, എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ബോബി ശെമ്മാശന്‍ രണ്ടു വര്‍ഷത്തോളം എംജിഒസിഎസ്എമ്മിന്റെ ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ലോങ് ഐലന്‍ഡ് ഭാഗങ്ങളിലെ കൗണ്‍സില്‍ അംഗമായി. 2009 മുതല്‍ 2014 വരെ എംജിഒസിഎമ്മിന്റെ ദേശീയ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ് ഗീവറുഗീസ് വറുഗീസ് എന്നു നാമകരണം ചെയ്ത് ശെമ്മാശപട്ടം നല്‍കിയത്. ഡിവിനിറ്റിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടി.

ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സിന്റെ അവസാന റൗണ്ട് മിനുക്കു പണികളില്‍ വ്യാപൃതരായിരിക്കുകയാണ് എല്ലാ കമ്മിറ്റിയംഗങ്ങളും എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജോര്‍ജ് തുമ്പയില്‍, ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. കമ്മിറ്റിയുടെ ഒരു ഡെലിഗേഷന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തി.

Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pensnylvania
ഫാമിലി കോണ്‍ഫറന്‍സ്: കീനോട്ട് സ്പീക്കേഴ്‌സ്
Join WhatsApp News
Oru Viswasi 2017-05-22 20:07:16
All the best for the conference.  May God bless.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക