Image

ഇടയനും കുഞ്ഞാടുകളും (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ്)

Published on 22 May, 2017
ഇടയനും കുഞ്ഞാടുകളും (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ്)
ഭാര്യയുടെ നിര്‍ത്താതെയുള്ള ശകാരം കേട്ടാണ് രാവിലെ കണ്ണുതുറന്നത്.ഇവള്‍ക്കെന്താ രാവിലെ വട്ടായോ, ഓ പിള്ളേരോടാണ് കൂട്ടത്തില്‍ തനിക്കിട്ടും ഉണ്ട്. " നല്ലൊരു അവധി ദിവസം പോരാത്തതിന് ഞയറാഴ്ച്ചയും ഇവളൊരു സമാധാനവും തരില്ലല്ലോ കര്‍ത്താവെ " എന്ന് മന:സ്സില്‍ വിചാരിച്ച് പുതപ്പ് വലിച്ച് മാറ്റി എഴുന്നേറ്റു."എന്തിനാടീ കിടന്ന് അലയ്ക്കുന്നത് " എന്റെ ചോദ്യം കേട്ട് അവളൊന്ന് രൂക്ഷമായി നോക്കി.വേണ്ടായിരുന്നു എന്ന് അപ്പോള്‍ തോന്നി. " നിങ്ങള്‍ക്ക് വല്ലതും അറിയണോ, പുതച്ച് മൂടി കിടന്നാല്‍ പോരെ. രാവിലെ പിള്ളേരെ ടൗിറമ്യ രെവീീഹശഹ കൊണ്ട് വിടാന്‍ നോക്ക് മനുഷ്യാ ,ഞാനിതുവരെ സാരി പോലും തേച്ച് വെച്ചില്ല, ഇത് മലയാളി വീക്ക് അല്ലേ പള്ളി നിറയെ ആളും ആയിരിക്കും " അവര്‍ക്ക് വാങ്ങി വെച്ചിരിക്കുന്ന പുതിയ പുതിയ സാരികര്‍ ഉടുത്ത് പള്ളിയില്‍ പോകാന്‍ ഞാന്‍ ഓടണം." വാ പിള്ളേരെ ഞാന്‍ വിടാം; എല്ലാവരും Sunday School ന്റെ പുസ്തകവും എടുത്ത് വണ്ടിയിലോട്ട് കേറ്" എന്തൊരു അനുസരണ കേട്ടപാതി എല്ലാം ചാടി വണ്ടിയില്‍ കയറി.

ഉറക്കച്ചിവടോടെ ഒരുവിധം വണ്ടി ഉന്തി പള്ളിയില്‍ എത്തി. മാതാപിതാക്കള്‍ക്കൊക്കെ എന്തൊരു ശുഷ്കാന്തി. എല്ലാവരും തങ്ങളുടെ മക്കളെ ആത്മീയരായി വളര്‍ത്താന്‍ കിടക്കപ്പായില്‍ നിന്ന് തട്ടി എഴുന്നേല്‍പ്പിച്ച് വന്നുകൊണ്ടിരിക്കുന്നു. "കേറി വരിനെടാ പിള്ളേരേ, നിന്നെയൊക്കെ ഇന്ന് നല്ല വഴി പഠിപ്പിച്ചിട്ടേ ഉള്ളൂ" എന്ന അര്‍ത്ഥത്തില്‍ പള്ളിയുടെ വാതില്‍ക്കല്‍ തന്നെ പ്രീയ വികാരി അച്ചനും, അച്ചന് ഒരു Support ആയിക്കോട്ടെ എന്ന് കരുതിയാവും പള്ളിയിലെ കൈക്കാരനും അച്ചന്റെ വലംകൈയ്യുമായ പ്രധാന അദ്ധ്യാപകനും. ചില കുട്ടികളെ കെട്ടിപ്പിടിച്ചും, ചിലരുടെ തോളില്‍ തട്ടിയും രണ്ടു പേരും മാറി മാറി കുട്ടികളെ അകത്തേയ്ക്ക് ആനയിക്കുന്നു.

"സൂക്ഷിച്ച് പോ മക്കളെ " എന്ന് ആശീര്‍വദിച്ച് കുട്ടികളെ പ്രധാന കവാടത്തില്‍ ഇറക്കി വിട്ടു.

തിരികെ ചെന്ന് വീണ്ടും കയറി കിടക്കാം എന്ന് വെച്ചാല്‍ അവള് തെറി പറയും. കമ്പനിക്കാര് ആരും എത്തിയിട്ടും ഇല്ല" ശ്ശെടാ എന്തു ചെയ്യും" എന്നാലോചിച്ച് വണ്ടി തിരിക്കുംബോഴേക്കും ഓരോരുത്തരായി വരുന്നത് കണ്ടു. വണ്ടി ഒതുക്കി ഇറങ്ങി.സ്വാമിയുടെ സാധനം മുറിച്ച ചൂടുള്ള വിഷയവുമായിട്ടാണ് ഒരുത്തന്‍ ഇറങ്ങിയത്. വിഷയം ചൂടുള്ളത് ആയതു കൊണ്ട് കൂലംങ്കഷമായ ഒരു ചര്‍ച്ച തന്നെ നടത്തി. സമയം പോകുന്നതോര്‍ത്ത് തല്‍ക്കാലത്തേയ്ക്ക് ചര്‍ച്ച നിര്‍ത്തി വെച്ചു.ബാക്കി കുര്‍ബാനയ്ക്ക് വരുംബോള്‍ തുടരാം എന്ന ഉറപ്പില്‍ യോഗം പിരിച്ച് വിട്ടു.

തിരികെ വീട്ടില്‍ ചെന്ന് കയറുംബോള്‍ പെണ്ണുംബിള്ള പുതിയ സാരിയും ഉടുത്ത് ഭദ്രകാളിയായി നില്‍ക്കുന്നു."നിങ്ങള്‍ ഇത്ര നേരം എവിടെ പോയി കിടക്കുവാരുന്നു. ഈ സാരിയുടെ തുമ്പൊന്നുപിടിക്കാന്‍ എത്ര നേരമായി ഞാന്‍ നോക്കി നില്‍ക്കുവാ,വന്ന് ഇതൊന്ന് പിടിച്ചേ" അനുസരണയുള്ള ഏത് ഭര്‍ത്താക്കന്‍മാരെപ്പോലെ ഞാനും ചെന്ന് അവളുടെ പാദത്തില്‍ ഇരുന്നു. വളരെ ഭവ്യതയോടെ സാരിയുടെ ഓരോ മടക്കും എടുത്ത് അടുക്കി വെച്ചു.ഒരു നന്ദി വാക്ക് കേള്‍ക്കാം എന്ന കൊതിയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി " എന്റെ മുഖത്ത് നോക്കി ഇരിക്കാതെ പോയി ഒരുങ്ങ് മനുഷ്യാ, അച്ചന്‍ ഇപ്പോ കുര്‍ബാന തുടങ്ങും." ഇവള്‍ക്കിതെന്തു പറ്റി അച്ചനോടും കുര്‍ബാനയോടും പെട്ടെന്ന് ഒരു സനേഹം, ആ എന്തെങ്കിലും ആകട്ട് വേഗം ഒരുങ്ങിയേക്കാം.

വണ്ടി പാര്‍ക്ക് ചെയ്തപ്പോഴെ അടുത്ത ഓര്‍ഡര്‍ എത്തി " കാപ്പി കുടിക്കാനൊന്നും പോകണ്ട എന്റെ കൂടെ പള്ളീലോട്ട് കേറിക്കോ". കാപ്പിയും മോന്തി ദൂരെയായി നില്‍ക്കുന്ന സുഹൃത്തുക്കളെ അസൂയയോടെ നോക്കി ഭാര്യയുടെ കൂടെ അനുസരണയുള്ളവനായി പള്ളിയിലേയ്ക്ക് കയറി.തലേന്ന് അടിച്ചത് ഇത്തിരി കൂടിപ്പോയതാണോ എന്തോ ദേഹത്തിനൊക്കെ ഒരു വേദന. പള്ളിയില്‍ കയറി വളരെ ഭവ്യതയോടെ നിന്നു. പതിവിലും നേരത്തെ എത്തിയത്‌കൊണ്ടാണോ എന്നറിയില്ല ആണുങ്ങളുടെ ഭാഗം ഏറക്കുറെ ഒഴിഞ്ഞ് കിടക്കുന്നു. അടുത്ത് നിന്നവനോട് ചോദിച്ചു " അച്ചന്റെ പ്രസംഗം കഴിഞ്ഞോ" "ഇല്ല കുര്‍ബാന തുടങ്ങിയതെ ഉള്ളൂ" ഇവന്‍ എവിടുന്ന് വരുന്നെടാ എന്ന രീതിയില്‍ അവന്‍ എന്നെ ഒന്ന് നോക്കി."ചോദിക്കണ്ടായിരുന്നു" ഞാന്‍ മനസില്‍ പറഞ്ഞു. വേദപുസ്തക വായന കഴിഞ്ഞ് അച്ചന്‍ പ്രസംഗിക്കാനായി തിരിഞ്ഞു. പള്ളിയില്‍ ഉണ്ടായിരുന്ന കുഞ്ഞാടുകളുടെ മുഖത്ത് ആശ്വാസം. 1015 മിനിട്ട് അച്ചന്‍ തകര്‍ത്തോളും. കിട്ടിയ സമയം കുറെപ്പേര്‍ വാട്ട്‌സ്ആപ്പില്‍ ചികയാന്‍ തുടങ്ങി. മറ്റു ചിലര്‍ ക്രിക്കറ്റിന്റെ സ്‌കോറും, പിന്നെ പത്രങ്ങളിലൂടെയും. രാത്രി ജോലി കഴിഞ്ഞ് കുര്‍ബാന കാണാന്‍ വന്ന ചില കുഞ്ഞാടുകള്‍ തല കുമ്പിട്ടിരുന് കൂര്‍ക്കം വലിക്കുന്നു. ഏറ്റവും മുന്‍പില്‍ കുട്ടികള്‍ തലേന്ന് രാത്രിയില്‍ കണ്ട സിനിമാ കഥ പറഞ്ഞ് ചിരിക്കുന്നു. സ്ത്രീകളുടെ ഭാഗം എങ്ങനെ എന്ന് പറയാന്‍ കഴിയുന്നില്ല. അവര് കേള്‍ക്കുന്നുണ്ടാവും. പള്ളി കഴിയുംബോള്‍ ഭാര്യയോട് തന്നെ ചോദിക്കാം. ഏതായാലും കഴിഞ്ഞ ഒരാഴ്ച്ചയായി വികാരി അച്ചന്‍ വായിച്ചതും, കണ്ടതും, മറ്റുള്ളവര്‍ പറഞ്ഞത് കേട്ടതും എല്ലാം കൂടെ തന്റെ സര്‍വ്വ ശക്തിയും എടുത്ത് പ്രഘോഷിക്കുന്നു. ശരീരവേദനയ്ക്ക് ഒരു ആശ്വാസമാകുമല്ലോ എന്നോര്‍ത്ത് ഞാനും പതിയെ ബഞ്ചിലേയ്ക്ക് ചാഞ്ഞു. വീക്ക് ഡെയ്‌സ് മാത്രം ജോലി ചെയ്യുന്നഏത് ചൂടത്തും കോട്ടിട്ട് വരുന്ന ഒരു അച്ചായന്‍ തൊട്ടു മുന്‍പില്‍ ഇരുന്ന് സുഖമായി ഉറങ്ങുന്നു. കൊച്ചു മക്കള്‍ ഉറക്കിക്കാണില്ല പാവത്തിനെ. തൊണ്ട പൊട്ടി പ്രസംഗിച്ച വികാരി അച്ചന്‍ അത് മതിയാക്കി ചൂടുവെള്ളവും കുടിച്ച് തൊണ്ടയ്ക്ക് ഒരു സുഖം വരുത്തി പിന്നെയും കുര്‍ബാനയിലേയ്ക്ക് തിരിഞ്ഞു. സ്വയം പാട്ടുകാരായി പ്രക്യാപിച്ച തലമൂത്ത ചില കാര്‍ന്നോന്‍മാരും, കാര്‍ന്നോത്തികളും തങ്ങളുടെ കലാ വൈഭവം പ്രകടിപ്പിക്കാനായി മൈക്കിന് വേണ്ടി കടിപിടി കൂടുന്നത് കണ്ടു.ബാല്യ,കൗമാര, യൗവന കാലങ്ങളില്‍ മൈക്കിലൂടെ പാടാന്‍ പറ്റാത്ത കുറവ് പള്ളിയില്‍ വന്ന് തൊണ്ട കീറി തീര്‍ക്കുന്നു. അനുഭവിക്കുക തന്നെ .

അച്ചന്റെ പ്രസംഗം കഴിഞ്ഞപ്പോഴേയ്ക്കും പ്രബുദ്ധരായ വിശ്വാസികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ഒഴിഞ്ഞു കിടന്നിരുന്ന ആണുങ്ങളുടെ ഭാഗം ഏകദേശം ഫുള്‍ ആയി. എല്ലാ ആഴ്ച്ചയും കേള്‍ക്കുന്നതുകൊണ്ടാണോ എന്നറിയില്ല. കുഞ്ഞാടുകള്‍ക്ക് വികാരി അച്ചന്റെ പ്രസംഗത്തോട് വലിയ താല്‍പര്യം ഇല്ലന്ന് തോന്നുന്നു.

വളരെ ഭക്തിയോടെ കുര്‍ബാന അവസാനിച്ചു.വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ എപ്പോഴും അവസാനം മാത്രം കുര്‍ബാന സ്വീകരിക്കാനും, കൈമുത്താനും പോകുന്ന അച്ചായന്‍ കൈയ്യും വിരിച്ച് നിന്ന് പ്രര്‍ത്ഥിക്കുന്നു. കുറെ പുതിയ മുഖങ്ങളും. പതിവില്ലാതെ അച്ചന്‍ വിവാഹ വാര്‍ഷികക്കാരെയും, ജന്മദിനക്കാരെയും വിളിച്ച് അനുഗ്രഹിച്ച് വിട്ടു.പുതുമുഖങ്ങളെ സ്വാഗതം ചെയ്യുംബോള്‍ എന്തിനെന്നറിയാത്ത ഒരു പിരിമുറുക്കം മുഖത്ത്. പണ്ട് കര്‍ത്താവ് കയറ് കൊണ്ട് ചമ്മട്ടി ഉണ്ടാക്കി കള്ളന്‍മാരെയും കൊള്ളക്കാരെയും പുറത്താക്കിയതു പോല "ഈ ഇടവകയിലെ അംഗങ്ങള്‍ അല്ലാത്തവരെല്ലാം പുറത്തേയ്ക്ക് ഇറങ്ങാന്‍" അച്ചന്‍ നിര്‍ദ്ദേശിച്ചു.അതുവരെ കോട്ടുവാ ഇട്ടും, ഉറക്കം തൂങ്ങിയും ഇരുന്നവര്‍ ഉണര്‍ന് ജാഗരൂകരായി. "കുഞ്ഞാടുകളെ നിങ്ങളൊക്കെ വളരെ നല്ല ആളുകള്‍ ആണെന്നും, പറയരുതാത്ത ഒരു കാര്യങ്ങളും നിങ്ങള്‍ മറ്റുള്ളവരോട് പറയില്ലെന്നും എനിക്കറിയാം" അടുത്തിരുന്ന സുഹൃത്ത് ചെവിയില്‍ ചോദിച്ചു " അച്ചന്‍ നമ്മുടെ കാര്യം ആണോ പറയുന്നത് " " മിണ്ടാതിരുന്ന് കേള്‍ക്കെടാ " ഞാന്‍ പറഞ്ഞു. അച്ചന്‍ തുടര്‍ന്നു "നിങ്ങള്‍ ഇനി അറിയാതെ അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മേലില്‍ അങ്ങനെ ചെയ്യരുത്. നമ്മുടെ സഭാ കൂട്ടായ്മയില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി പുറത്തുള്ളവരുമായി നിങ്ങള്‍ ഒരു കാരണവശാലും നമ്മുടെ കാര്യങ്ങള്‍ പങ്കു വെയ്ക്കരുത്". " മറ്റുള്ളവരുമായി പങ്കുവെയ്ക്കണം എന്നല്ലേ അച്ചോ കര്‍ത്താവ് പഠിപ്പിച്ചത്". മുന്‍പില്‍ ഇരുന്ന് ഒരുത്തന്‍ പിറുപിറുക്കുന്നത് കേട്ടു. ആര്‍ക്കും ഒന്നും മനസിലായില്ലെങ്കിലും ആരോടും ഒന്നും പങ്കുവെയ്ക്കരുത് എന്നാവും അച്ചന്‍ ഉദ്ദേശിച്ചത് എന്ന് ആശ്വസിച്ച് എല്ലാവരും ഇരുന്നു. സാധാരണ സ്ത്രീരത്ന്നങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു ചോദ്യം ഉയരേണ്ടതാണ്. അവിടേം നിശബ്ദം. അവര്‍ക്കും എല്ലാം മനസ്സിലായി എന്ന് തോന്നുന്നു.

കാര്യങ്ങള്‍ അങ്ങനെ പോകുംബോഴാണ് കൂട്ടായ്മയിലെ ഒരു പ്രമുഖ വ്യക്തി കൈയ്യില്‍ തൂവാലയില്‍ പൊതിഞ്ഞ ഒരു ഫോണും ഉയര്‍ത്തിപ്പിടിച്ച് വിതുമ്പുന്ന ചുണ്ടുകളോടും, തുളുമ്പുന്ന മിഴികളുമായി എഴുന്നേറ്റത്.ഇദ്ദേഹം നാട്ടിലും വിദേശത്തും ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവൊക്കെ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. അത് എന്തെങ്കിലും ആകട്ട്. വളരെ സങ്കീര്‍ണമായ ചില ആരോപണങ്ങള്‍ അദ്ദേഹം സഭയില്‍ ഉന്നയിച്ചു.അദ്ദേഹത്തിന്റെ വാമഭാഗത്തിന് ഇടവകയില്‍ ഉള്ള ഏതോ ഒരു നല്ല കുഞ്ഞാട് ചില അശ്ലീല ചിത്രങ്ങളും, വീഡിയോകളും അയച്ചു. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്. കുറച്ച് പേര്‍ക്കൊന്നും കാര്യം മനസ്സിലായില്ല, കുറച്ച്‌പേര്‍ വാ പൊത്തി ചിരിച്ചു.ഒന്നും മനസ്സിലാകാത്ത കൊച്ചു കുട്ടികള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് ചോദിക്കാം എന്ന് മനസ്സില്‍ ഉറപ്പിച്ച് പരസ്പരം നോക്കി ഇരുന്നു:

വളരെ ഗോപ്യമായി പരിഹരിക്കപ്പെടേണ്ട അല്ലെങ്കില്‍ പരിഹരിക്കാവുന്ന ഒരു വിഷയം വളരെ അപക്വതയോടെ കൈകാര്യം ചെയ്തത് കണ്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപവും ഒപ്പം പുഞ്ചവും തോന്നി. മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമായി കാര്യങ്ങള്‍. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ മാന്യമായി പരിഹരിക്കാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെ നാട്ടിലുള്ളവരുടെ കാര്യങ്ങള്‍ അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിലുള്ളിലെ കാര്യങ്ങള്‍ പരിഹരിക്കും എന്ന ചോദ്യം എന്നില്‍ ബാക്കിയായി.

സ്വാമിയുടെ സാധനം മുറിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ച തുടരാനിരുന്ന ഞങ്ങള്‍ ഭാര്യയ്ക്ക് അശ്‌ളിലമയച്ച ആ നല്ല കുഞ്ഞാട് ആരായിരിക്കും എന്നോര്‍ത്ത് പരസ്പരം തല പുകച്ചു. അടുത്ത ഞയറാഴ്ച്ച അറിയാമായിരിക്കും എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഓരോ കട്ടന്‍ കാപ്പിയും കുടിച്ച് തല്‍കാലത്തേയ്ക്ക് പിരിഞ്ഞു. അടുത്ത ആഴ്ച്ച പിന്നേയും പള്ളിയില്‍ വരാന്‍ ഒരു കാരണം ആയി. ഒരു അഗര്‍ബത്തിയുടെ പരസ്യത്തില്‍ പറയുന്നതു പോലെ "പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍" ............
Join WhatsApp News
Warning 2017-05-23 13:11:49
അതികം ചിരിക്കണ്ട. ചിലപ്പോൾ മുറിഞ്ഞിരിക്കുന്നത് പറിഞ്ഞു താഴെപ്പോകാൻ ഇടയുണ്ട്
മുത്തുസ്വാമി 2017-05-23 13:27:46
ആ മുന്നറിയിപ്പിനു നന്ദി.
Philip 2017-05-23 12:45:20
ചിരിച്ചു ചിരിച്ചു ഞാൻ മണ്ണ് തപ്പി.. മുറിച്ച കഥ 
 പാട്ടായി യൂട്യൂബിൽ ഉണ്ട് .....
Johny 2017-05-23 06:52:32
ശ്രീ റോബിൻ ഇതൊരു നർമ കഥ അല്ല ഇതെല്ലാം അമേരിക്കയിലെ ക്രിസ്തീയ കുടുംബങ്ങളിലും പള്ളികളിലും നടക്കുന്ന കാര്യങ്ങൾ മാത്രം ആണ്. അഭിനന്ദനങ്ങൾ.  കഴിഞ്ഞ ആഴ്ച ഞങ്ങളുടെ പള്ളിയിൽ കുർബാന തീരുന്നതിനു മുൻപേ അച്ചായന്മാർ പുറത്തിറങ്ങി കാരണം നമ്മുടെ സ്വാമിയുടെ ലിംഗം തന്നെ. അതൊന്നു പൊലിപ്പിച്ചു ചർച്ച ചെയ്തപ്പോ കിട്ടിയ ഒരു സുഹം അതൊന്നു അനുഭവിച്ചറിയണം. അമ്പതു ദിവസം കഠിന നോമ്പ് നോറ്റാൽ പോലും കിട്ടാത്ത ഒരു ഊർജം ആണ് എല്ലാവര്ക്കും കിട്ടിയത്. അവസാനം അച്ഛന്റെ ഒരു ചോദ്യം എന്താ എല്ലാരും ഇന്ന് വല്യ സന്തോഷത്തിലാണല്ലോ. ആരും ഒന്നും മിണ്ടിയില്ല. അപ്പൊ അച്ഛൻ പറയുകയാ ആ സാമിക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ. 
ഗുണദോഷവിചാരം 2017-05-23 09:33:44
'സ്വാമിയുടെ സാധനം മുറിച്ചു"  എന്നൊക്കെ കഥയിൽ എഴുതിയാൽ അത് വായനക്കാർക്ക് അവ്യക്തമാണ് . ഒരു പക്ഷെ കമണ്ഡലു ആകാം കിണ്ടി ആകാം. നിങ്ങടെ നാട്ടിൽ പുരുഷ ലിംഗത്തിന് സാധനം എന്നായിരിക്കും പറയുന്നത് എന്നാൽ ഞങ്ങടെ നാട്ടിൽ കിടങ്ങാമണി എന്നാണ് പറയുന്നതു. പക്ഷെ സ്ത്രീകൾക്ക് ആ കോഡ് ഭാഷ അറിയില്ല . അതുകൊണ്ടു സ്ത്രീകൾക്കും മനസിലാകാത്തക്ക തരത്തിൽ ലിംഗം യോനി എന്നൊക്കെ വ്യ്കതമായി എഴുതുക. കാരണം സ്ത്രീകൾക്ക് സ്വാമിമാരെ കാണുമ്പോൾ ഒരു മുൻകരുതൽ എടുക്കാംമല്ലോ? അല്ലതെ സാധനം എന്നുപറഞ്ഞാൽ അവര് വിചാരിക്കും സ്വാമി പൂജിച്ച പ്രസാദവുമായി വരുന്നതായിരിക്കുമെന്നു. കഥയുടെ വിഷയം ആവർത്തന വിരസതകൊണ്ട് നർമ്മത്തെ ജനിപ്പിക്കാൻ പര്യപ്തമല്ല. എന്നാലും എഴുത്തു തുടരുക.കുറച്ചുനാൾ കഴിയുമ്പോൾ എഴുതി തെളിയും. പിന്നെ ഇതൊക്കെ എഴുതിയിട്ട് ഭാര്യമാരെ വായിച്ചു കേൾപ്പിക്കണം. അവരെ ചിരിപ്പിക്കാൻ കഴിയില്ലിങ്കിൽ നർമ്മ കഥയുടെ കാര്യം കട്ടപുക. (ചില ഭാര്യമാർ ചിരി വന്നാലും ചിരിക്കില്ല കാരണം മിക്കവാറും സമയം എഴുത്തുകാർ അവരുടെ ഭാര്യമാരെ കരയിക്കുകയാണല്ലോ ചെയ്യുന്നത്)

കുമാരസ്വാമി 2017-05-24 06:34:44
ചിരിച്ചു ചിരിച്ചു വേദന എടുക്കുന്നു . മുറിവ് ഉണങ്ങിയില്ലായിരിക്കും!

തോമസ്‌ സാമുവേൽ 2017-05-23 19:00:33
നന്നായി.
നല്ല ഭാവിയുണ്ട്‌.
ഭാര്യ ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ വേണം.
ഒന്നു ഒളിച്ചുവെക്കരുത്‌.
മാധവിക്കുട്ടിയെപ്പോലെ എല്ലാം വായനക്കാരുമായി ഷെയർ ചെയ്യണം..
ഒരു കലാകരൻ തന്റെ വായനക്കാരുമായി നീതി പുലർത്തണമെങ്കിൽ സ്വാമിയുടെ ലിംഗം മാത്രമല്ലാ സ്വന്തം ലിംഗത്തെക്കുറിച്ചും  പ്രിയതമ്മയൊത്തുള്ള സ്വാകാര്യ നിമിഷങ്ങളും പങ്കുവെയ്ക്കണം . അതിനായി ഞങ്ങൾ കാത്തിരിക്കുന്നു
ചാക്കോ ജോസഫ്‌ 2017-05-24 09:25:16
വളരെ മനോഹരമായ അവതരണ ശൈലി, പക്ഷെ ഭാര്യയുടെ സ്വകാര്യതയെ അൽപം മാനിക്കാമായിരുന്നു.
മത്തായി സ്വാമി 2017-05-24 12:42:32
 വെറുതെ  ഇങ്ങനെ കരയിപ്പിക്കാതെ റോബിൻ അച്ചായാ 
അവാർഡുവേദി 2017-05-24 10:18:56
ഒരു പൊന്നാടയും ഫലകവും ഉടനെ അയച്ചേക്കാം.  ഇതുപോലൊരു ശൈലി ഇന്നുവരേ കണ്ടിട്ടില്ല. സർവ്വ സ്വാമിമാരും അവരുടെ ലിംഗം തപ്പി തുടങ്ങീട്ട്.

ചിന്നസ്വാമി 2017-05-24 10:15:31
ചിരിച്ചു ചിരിച്ചു ഇപ്പോൾ മണ്ണിൽ തപ്പിക്കൊണ്ടിരിക്കുന്നു എവിടെ പോയി അത്? പൂഴിമണ്ണിൽ പോയാൽ അത് കിട്ടാൻ സാധ്യത കുറവാണ്. കുത്തിക്കെട്ടു ചിരിച്ചപ്പോൾ പൊട്ടിയതായിരിക്കും

ചെറിയാച്ചൻ 2017-05-27 07:06:50
ഞങ്ങളുടെ പള്ളിയിലും ഇതുപോലത്തെ ചില ഗായികമാരുണ്ട്. അവരുടെ പാട്ട് തികച്ചും പരിതാപകരം. അതുകൊണ്ടാണോയെന്നറിയില്ല, പകുതിപേരും പള്ളിക്ക് പുറത്തായിരിക്കും അധിക സമയവും

പൂച്ചക്കാരുമണി കെട്ടും? പറഞ്ഞാൽ വിഷമമായാലോ എന്ന് കരുതി ആരും ഒന്നും പറയില്ല....
JackDaniel 2017-06-01 16:46:06
ഒരു ബോട്ടിൽ ജാക്ക് ഡാനിയേൽ മേടിച്ചു താരമാമെങ്കിൽ നൂലുബന്ധം ഇല്ലാതെ നിന്ന് ഞാൻ എഴുതി കാണിച്ചു തരാം ജേക്കബേ 
ജേക്കബ്ബ്‌ തോമസ്‌ 2017-06-01 15:44:52
റോബിനു ഭാവിയുണ്ട്‌. നമ്മുടെ ജീവിതനുഭങ്ങൾ ധർമ്മത്തിൽ പൊതിഞ്ഞ്‌ അവതരിപ്പിക്കാനുള്ള കഴിവു ഒന്ന് വേറെ തതന്നെയണ്. ജീവിതത്തിന്റെ സ്വാകാര്യ നിമിഷങ്ങൾ പ്പോലും പ്ച്ചയായി അവതരിപ്പിക്കനാള്ള റോബിന്റെ ധൈര്യം സമ്മതിച്ചിർക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക