Image

മുത്തലാഖിനെ കുറിച്ച്‌ വധുവരന്മാര്‍ക്ക്‌ വിവാഹത്തിന്‌ മുമ്പേ ഉപദേശം നല്‍കും; മുസ്‌ലിം വ്യക്തി ബോര്‍ഡ്‌

Published on 22 May, 2017
മുത്തലാഖിനെ കുറിച്ച്‌ വധുവരന്മാര്‍ക്ക്‌ വിവാഹത്തിന്‌ മുമ്പേ ഉപദേശം നല്‍കും; മുസ്‌ലിം വ്യക്തി ബോര്‍ഡ്‌


ന്യൂഡല്‍ഹി: മുത്തലാഖിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിവാഹസമയത്ത്‌ വധൂവരന്മാര്‍ക്ക്‌ നല്‍കുമെന്ന്‌ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌ സുപ്രിംകോടതിയെ അറിയിച്ചു. മുത്തലാഖിന്‌ തയ്യാറാവുന്നവരെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തി നിയമ ബോര്‍ഡ്‌ വ്യക്തമാക്കി.

തലാഖിലേക്ക്‌ നയിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒറ്റയടിക്കുള്ള മുത്തലാഖ്‌ ഉപയോഗിക്കരുതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാത്രം വിവാഹമോചനം നടത്താവൂ എന്നും നിര്‍ദേശം നല്‍കും. മുത്തലാഖ്‌ ചൊല്ലില്ലെന്ന്‌ നിഖാഹ്‌ നാമയില്‍ ഉള്‍പ്പെടുത്താന്‍ ഖാദിമാര്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ബോര്‍ഡ്‌ അറിയിച്ചു.



മുത്തലാഖ്‌ നിരസിക്കാന്‍ സ്‌ത്രീക്ക്‌ അവകാശം നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്‌ മറുപടിയായാണ്‌ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്‌ സുപ്രിം കോടതിയോട്‌ ഇക്കാര്യം പറഞ്ഞത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക