Image

കശ്‌മീരില്‍ ക്രിക്കറ്റ്‌ മത്സരത്തിന്‌ മുന്നോടിയായി പാക്‌ അതീന കശ്‌മീരിന്റെ ദേശീയ ഗാനം

Published on 22 May, 2017
കശ്‌മീരില്‍ ക്രിക്കറ്റ്‌ മത്സരത്തിന്‌ മുന്നോടിയായി പാക്‌ അതീന കശ്‌മീരിന്റെ ദേശീയ ഗാനം

ശ്രീനഗര്‍: കശ്‌മീരില്‍ ക്രിക്ക്രറ്റ്‌ മാച്ചിനു മുന്നോടിയായി പാക്‌ അതീന കശ്‌മീരിന്റെ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പൊലീസ്‌ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ്‌ വീഡിയോ പ്രചരിക്കുന്നത്‌.

പുല്‍വാമ ജില്ലയിലാണ്‌ സംഭവം. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ്‌ മാച്ചിന്‌ മുന്നോടിയായാണ്‌ പാക്‌ അതീന കശ്‌മീരിന്റെ ഗാനം ആലപിച്ചത്‌. ഷൈനിംഗ്‌ സ്റ്റാര്‍സ്‌ പാമ്പോറും പുല്‍വാമ ടൈഗേഴ്‌സും തമ്മിലായിരുന്നു മത്സരം. വീഡിയോ വൈറലായതോടെ സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക