Image

കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ `മോഡി ഫെസ്റ്റുമായി' ബിജെപി

Published on 22 May, 2017
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ `മോഡി ഫെസ്റ്റുമായി' ബിജെപി


ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ മോഡി ഫെസ്റ്റുമായി ബിജെപി. വാര്‍ഷികത്തോടനുബന്ധിച്ച്‌ വന്‍ പ്രചാരണം നടത്താനാണ്‌ ബിജെപിയുടെ നീക്കം. മോഡി ഫെസ്റ്റ്‌ (മേക്കിങ്‌ ഓഫ്‌ ഡെവലപ്‌ഡ്‌ ഇന്ത്യ) എന്ന പേരിലാണ്‌ പരിപാടി നടത്തപ്പെടുന്നത്‌.

രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണം നടത്താനാണ്‌ ഉദ്ദേശം. മെയ്‌ 26ന്‌ ഗുവാഹത്തിയില്‍ നരേന്ദ്ര മോഡി ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്യും. മോഡി ഫെസ്റ്റ്‌ മെയ്‌ 26 ന്‌ ആരംഭിച്ച്‌ ജൂണ്‍ 15ന്‌ അവസാനിക്കുമെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു.

മോഡി സര്‍ക്കാരിന്റെ ബൃഹത്തായ പദ്ധതികളെക്കുറിച്ച്‌ സാധാരണക്കാരെയും യുവാക്കളെയും അറിയിക്കുകയാണ്‌ 900 നഗരങ്ങളില്‍ മോഡി ഫെസ്റ്റ്‌ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്‌.

എല്ലാ കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റ്‌ അംഗങ്ങളും , മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പ്രചാരണത്തില്‍ പങ്കെടുത്തേക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക