Image

കശ്‌മീരില്‍ സര്‍വ്വീസ്‌ റൈഫിളുകളുമായി പൊലീസുകാരന്‍ മുങ്ങി

Published on 22 May, 2017
കശ്‌മീരില്‍ സര്‍വ്വീസ്‌ റൈഫിളുകളുമായി പൊലീസുകാരന്‍ മുങ്ങി


ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സര്‍വ്വീസ്‌ റൈഫിളുകളുമായി കാണാതായ പൊലീസുകാരന്‍ തീവ്രവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്‌.
പൊലീസ്‌ കോണ്‍സ്റ്റബിള്‍ സയീദ്‌ നവീദ്‌ മുഷ്‌താഖ്‌ തങ്ങളുടെയൊപ്പം ചേര്‍ന്നതായി ഹിസ്‌ബുള്‍ മുജാഹിദീന്‍ അവകാശപ്പെട്ടു. ശനിയാഴ്‌ച്ചയാണ്‌ നാല്‌ റൈഫിളുകളുമായി കോണ്‍സ്റ്റബിള്‍ സയീദ്‌ നവീദ്‌ മുഷ്‌താഖിനെ കാണാതായത്‌. തുടര്‍ന്ന്‌ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു.

കശ്‌മീരിലെ ഇന്ത്യന്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കാന്‍ സയീദിനെ സ്വീകരിച്ചതായി ഹിസ്‌ബുള്‍ വക്താവ്‌ പ്രാദേശിക വാര്‍ത്ത ഏജന്‍സിയായ കാശ്‌മീര്‍ ന്യൂസ്‌ സര്‍വ്വീസിനെ അറിയിച്ചു.


പൊലീസിലെ ജോലി ഉപേക്ഷിച്ചു വന്ന സയീദ്‌ നാല്‌ തോക്കുകള്‍ കൂടെ കൊണ്ടുവന്നെന്നും ഹിസ്‌ബുള്‍ വക്താവ്‌ ബുര്‍ഹാന്‍ യു ദിന്‍ പറഞ്ഞു. ബുഡ്‌ഗാമിലെ ചാന്ദ്‌പോറയില്‍ ഒരു എഫ്‌സിഐ ഗോഡൗണിലായിരുന്നു സയീദിന്റെ ജോലി. ഒപ്പം ഡ്യൂട്ടി ചെയ്‌തിരുന്ന മറ്റ്‌ മൂന്നു പൊലീസുകാരുടെയും തന്റെയും 'ഇന്‍സാസ്‌' റൈഫിളുകളാണ്‌ സയീദ്‌ കൊണ്ടുപോയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക