Image

ആസിഫ്‌ അലി ചിത്രം 'മന്ദാരം' കൊച്ചിയില്‍ തുടങ്ങി

Published on 23 May, 2017
 ആസിഫ്‌ അലി ചിത്രം 'മന്ദാരം' കൊച്ചിയില്‍ തുടങ്ങി

കൊച്ചി : നവാഗതനായ വിജീഷ്‌ വിജയ്‌ സംവിധാനം ചെയ്യുന്ന ആസിഫ്‌ അലി ചിത്രം 'മന്ദാരം' കൊച്ചിയില്‍ ചിത്രീകരണം തുടങ്ങി. തിങ്കളാഴ്‌ച രാവിലെ അഞ്ചുമന ദേവീക്ഷേത്രത്തില്‍ വെച്ച്‌ സംവിധായകരായ മാര്‍ത്താണ്ഡനും ജിബു ജേക്കബ്ബും നിലവിളക്കു തെളിച്ചു

. സംവിധായകന്‍ പ്രദീപ്‌ കുമാര്‍ സ്വിച്ച്‌ ഓണും അലക്‌സ്‌ ഇ കുര്യന്‍ ക്ലാപ്പും നിര്‍വഹിച്ചതോടെയാണ്‌ ചിത്രീകരണത്തിന്‌ തുടക്കമായത്‌. ജൂലൈ ആദ്യവാരം മുതല്‍ ആസിഫ്‌ ചിത്രീകരണത്തില്‍ പങ്കെടുത്തു തുടങ്ങും. നായികയായി പുതുമുഖ നടിയെത്തും.

മാജിക്‌ മൗണ്ടേഴ്‌സ്‌ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫിനെ കൂടാതെ ജേക്കബ്‌ ഗ്രിഗറി, ഭഗത്‌ മാനുവല്‍, അര്‍ജുന്‍ ഹരീശ്രീ അശോകന്‍ ഗണേഷ്‌കുമാര്‍ നന്ദിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

നവാഗതരായ ബാഹുല്‍ ക്യാമറയും മുജീബ്‌ സംഗീതവും വിവേക്‌ ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന സിനിമ രണ്ടു ഷെഡ്യുളുകളിലായി എറണാകുളത്തും വാഗമണിലുമായി പൂര്‍ത്തിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക