Image

റബര്‍ ബോര്‍ഡ്‌ ഓഫീസിന്‌ മുകളില്‍ കയറി തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

Published on 23 May, 2017
റബര്‍ ബോര്‍ഡ്‌ ഓഫീസിന്‌ മുകളില്‍ കയറി തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി


കോട്ടയം: റബര്‍ ബോര്‍ഡ്‌ മേഖലാ ഓഫീസുകള്‍ അടച്ച്‌ പൂട്ടാനുള്ള തീരുമാനത്തെ തുടര്‍ന്ന്‌ ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടതില്‍ പ്രതിഷേധിച്ച്‌ അഞ്ച്‌ പേര്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ്‌ ഓഫീസിന്‌ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശകതമായിരിക്കുകയാണ്‌.

മാന്നാനത്തെ ടി എസ്‌ ആര്‍ ഓഫീസില്‍ നിന്ന്‌ 41 താല്‌കാലിക ജീവനക്കാരെ പിരിച്ച്‌ വിട്ടതിനെ തുടര്‍ന്ന്‌ അഞ്ചു പേരാണ്‌ റബര്‍ ബോര്‍ഡ്‌ ഓഫീസിന്‌ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്‌. മറ്റ്‌ തൊഴിലാളികള്‍ ഓഫീസ്‌ ഉപരോധിക്കുകയാണ്‌. പ്രതിഷേധം തുടരുകയാണ്‌. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌.

കര്‍ഷകരെ ദുരിതത്തിലാക്കി മേഖലാ ഓഫീസുകള്‍ പൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ശക്തമായ പ്രതിഷേധ പരിപാടികളാണ്‌ അരങ്ങേറിയിത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക