Image

സൂര്യയ്‌ക്കും സത്യരാജിനും ശരത്‌കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌

Published on 23 May, 2017
സൂര്യയ്‌ക്കും സത്യരാജിനും ശരത്‌കുമാറിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌
 ഊട്ടി: പ്രശസ്‌ത തമിഴ്‌സിനിമാ താരങ്ങള്‍ക്കെതിരെ കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌. സൂര്യ, ശരത്‌ കുമാര്‍, സത്യരാജ്‌ എന്നിവരടക്കം 8 തമിഴ്‌ സിനിമാ താരങ്ങള്‍ക്കെതിരെയാണ്‌ ഊട്ടിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. 

ഇവരെക്കൂടാതെ തമിഴിലെ പ്രശസ്‌തരായ വിവേക്‌, അരുണ്‍ വിജയ്‌, ശ്രീപ്രിയ, ചേരന്‍, വിജയ്‌ കുമാര്‍, എന്നിവര്‍ക്കും അറസ്റ്റ്‌ വാറണ്ടുണ്ട്‌.

  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ്‌ ഊട്ടിയിലെ കോടതിയുടെ നടപടി. 2009ലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. 

പലതവണ കോടതി ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടും താരങ്ങള്‍ ഹാജരാവാത്തതിനാലാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക