Image

ടൊവീനോ തോമസ് കോളിവുഡിലേക്ക്

Published on 23 May, 2017
ടൊവീനോ തോമസ് കോളിവുഡിലേക്ക്

മോളിവുഡിലെ യുവനടന്മാരില്‍ ടൊവീനോ തോമസിന്റെ സ്ഥാനം ഒട്ടും പിന്നിലല്ല. ടൊവീനോ നായകനായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരതയുടെ പിന്നാലെ ഗോദയും വന്‍ ഹിറ്റായിരിക്കുകയാണ്. ടൊവീനോ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.

ബി.ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടോവിനോയുടെ കോളിവുഡ് അരങ്ങേറ്റം. ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസ!ര്‍.

പത്രത്തില്‍ കണ്ടൊരു വാര്‍ത്തയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രമാണിത്. വന്‍മുതല്‍ മുടക്കുള്ള ചിത്രമാണെന്നാണ് പ്രാഥമിക വിവരം. വാഗമണ്‍, ചാലക്കുടി, ഈരാറ്റുപേട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക