Image

ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവിനെക്കുറിച്ച് മോഹന്‍ലാല്‍

Published on 23 May, 2017
ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവിനെക്കുറിച്ച് മോഹന്‍ലാല്‍

 
ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പിണറായി വിജയനാണ് തനിക്ക് ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

സിനിമ തന്ന സൗഹൃദങ്ങള്‍ പോലെ തന്നെ കേരളത്തിലെ ജനനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദങ്ങളും ഞാന്‍ ഏറെ വിലമതിക്കുന്നെന്ന് മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അതിലേറെയും തന്റെ അച്ഛനിലൂടെയാണെന്നും അദ്ദേഹം ഒര്‍മിച്ചു. ഗവ. ലോ സെക്രട്ടറിയായിരുന്നു തന്റെ അച്ഛന്‍. ഇഎംഎസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം തനിക്കുണ്ടായില്ലെന്നും കെ കരുണാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്നോട് നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ ‘വിശ്വനാഥന്‍നായരുടെ മോനേ’ എന്നാണ് തന്നെ വിളിച്ചിരുന്നത്. എനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. ഒരുപാട് അഗ്‌നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക