Image

ഇന്ത്യന്‍ പൗരനു നേരെ ഓസ്‌ട്രേലിയയില്‍ വംശീയാതിക്രമം

Published on 23 May, 2017
ഇന്ത്യന്‍ പൗരനു നേരെ ഓസ്‌ട്രേലിയയില്‍ വംശീയാതിക്രമം

മെല്‍ബണ്‍: ഇന്ത്യന്‍ പൗരനായ ടാക്‌സി െ്രെഡവര്‍ക്കു നേരെ ഓസ്‌ട്രേലിയയില്‍ വംശീയാതിക്രമം. ഓസ്‌ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. 25കാരനായ പ്രദീപ് സിംഗ് എന്ന ടാക്‌സി െ്രെഡവര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

ടാക്‌സിയില്‍ കയറിയ യുവതിക്ക് ഛര്‍ദിക്കണമെന്ന് പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാര്‍ വൃത്തിയാക്കുന്നതിനുള്ള പണം നല്‍കണമെന്നും പ്രദീപ് സിംഗ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രദീപ് സിംഗ് വ്യക്തമാക്കിയത്.

മര്‍ദിക്കുകമാത്രമല്ല വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പ്രദീപ് പറഞ്ഞു. 'തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാര്‍ ഇതെല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്' എന്ന് പറഞ്ഞായിരുന്നു ആക്രമണം. മര്‍ദനമേറ്റ് അബോധവാസ്ഥയിലായ ഇയാളെ മറ്റ് യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രദീപ് സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയേയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്ത്‌വിട്ടയച്ചു. ഇവരോട് ജൂണ്‍ 26ന് ഹോബര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജരായ ടാക്‌സിെ്രെഡവര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ വംശീയാധിക്ഷേപവും ആക്രമണവുമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക