Image

ട്രംപിന്റെ മാര്‍പാപ്പാ സന്ദര്‍ശം: റോമില്‍ അതീവ സുരക്ഷ

Published on 23 May, 2017
ട്രംപിന്റെ മാര്‍പാപ്പാ സന്ദര്‍ശം: റോമില്‍ അതീവ സുരക്ഷ

വത്തിക്കാന്‍സിറ്റി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് റോമില്‍ അധിക സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റോമിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്‌ളുമിസിനോയില്‍ മേയ് 23നു ചൊവ്വാഴ്ച വൈകിട്ടാണ് ട്രംപ് വിമാനമിറങ്ങുക.

ഫ്രാന്‍സിസ് മാര്‍പാപ്പയുമായും ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയുമായും ട്രംപിന്റെ കൂടിക്കാഴ്ച ബുധനാഴ്ചത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. വത്തിക്കാനിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ തയാറായിക്കഴിഞ്ഞു.

പല റോഡുകളും പൂര്‍ണമായി അടച്ചിരിക്കുകയാണ്. ചില ട്രാം ലെയ്‌നുകളും ബസ് റൂട്ടുകളും വരെ നിര്‍ത്തിവച്ചു. പ്രദേശത്തെ കെട്ടിടങ്ങളുടെ മുകളിലെല്ലാം നിരീക്ഷണത്തിനു സായുധ പോലീസിനെയും നിയോഗിച്ചു. ട്രംപിന്റെ ഭാര്യ മെലാനി, മകള്‍ ഇവാങ്ക, സ്‌റ്റേറ്റ് സെക്രട്ടറി വെയ്ന്‍ ടില്ലേര്‍സണ്‍ തുടങ്ങിയവര്‍ ട്രംപിനൊപ്പം ഉണ്ടാവും.24 മണിക്കൂര്‍ നേരമാണ് ട്രംപും സംഘവും ഇറ്റലിയില്‍ ചെലവഴിയ്ക്കുക.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക