Image

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമവും പികിനിക്കും നടത്തി

Published on 23 May, 2017
മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമവും പികിനിക്കും നടത്തി


      കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ഈ വര്‍ഷത്തെ കുടുംബസംഗമവും പികിനിക്കും മേയ് 18,19 തീയതികളില്‍ കബ്ദില്‍ ആഘോഷിച്ചു. മേയ് 18നു വൈകിട്ട് 8:30 ന് ഈശ്വരപ്രാര്‍ത്ഥനയോടുകൂടി തുടക്കം കുറിച്ച കാര്യപരിപാടികള്‍ പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ നേതൃത്വം നല്‍കി. രക്ഷാധികാരി സണ്ണി പത്തിച്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി നൈനാന്‍ ജോണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് തോമസ് നന്ദിയും പറഞ്ഞു. കലാമത്സരങ്ങള്‍ 19 നു പുലര്‍ച്ചെ 3 വരെ തുടര്‍ന്നു. 19 നു രാവിലെ 9:30 ന് വൈസ്പ്രസിഡന്റ് പൗര്‍ണമി സംഗീതിന്റെ ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണ സെമിനാറോടെ പുനരാരംഭിച്ച പരിപാടികള്‍ വൈകിട്ട് നാലോടെ സമാപനം കുറിച്ചു. 

ഒരു കൂരയ്ക്ക് കീഴെയുള്ള ആഘോഷങ്ങള്‍ ഭക്ഷണം, ഉറക്കം എല്ലാം ഒരു കൂട്ടുകുടുംബത്തിന്റെ ഗൃഹാന്തരീക്ഷം സൃഷ്ട്ടിച്ചു ശ്രീഹരി പത്തിയൂരിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഭക്ഷണം ശ്രീ അന്‍വര്‍ സാരംഗവും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന്, അംഗങ്ങളുടെയും കുട്ടികളുടെയും കലാവിരുന്നുകള്‍, വാട്ടര്‍ പോളോ ഉള്‍പ്പെടെ വ്യത്യസ്ഥതയാര്‍ന്ന കായിക മത്സരങ്ങള്‍ കുവൈറ്റിലെ മാവേലിക്കര നിവാസികളെ ആഘോഷത്തിമിര്‍പ്പിലാക്കി. 

വിജയികള്‍ക്ക് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നാടുവിലേമുറി, വൈസ് പ്രസിഡന്റ് തോമസ് പള്ളിക്കല്‍,അസോസിയേഷന്‍ അസിസ്റ്റന്റ് ട്രഷറര്‍ ഗിരീഷ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. സംഗീത്, ഫ്രാന്‍സിസ്, പൗര്‍ണമി, ധന്യ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക