Image

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ മലയാളികള്‍ക്ക് ആശ്വാസമായി വിനയന്റെ അപ്രതീക്ഷിതസന്ദര്‍ശനം!

Published on 23 May, 2017
ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ മലയാളികള്‍ക്ക് ആശ്വാസമായി വിനയന്റെ അപ്രതീക്ഷിതസന്ദര്‍ശനം!


      ദമ്മാം: നവയുഗം സാംസ്‌കാരികവേദിയുടെ അതിഥിയായി സൗദി സന്ദര്‍ശനത്തിനെത്തിയ മലയാള സിനിമ സംവിധായകന്‍ വിനയന്‍, ദമ്മാം വനിത അഭയകേന്ദ്രത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രകമ്മിറ്റിഅംഗം പത്മനാഭന്‍ മണിക്കുട്ടന്‍, ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ വിനയനെ അനുഗമിച്ചു.

സൗദി സര്‍ക്കാരിന്റെ കീഴില്‍, വിവിധ തൊഴില്‍, വിസ കേസുകളില്‍പ്പെട്ടു നാട്ടില്‍ പോകാനാകാതെ നിയമക്കുരുക്കുകളില്‍ കഴിയുന്ന വിദേശ വനിതകളെ പാര്‍പ്പിച്ചിരിയ്ക്കുന്ന അഭയകേന്ദ്രമാണ് വനിതാ അഭയകേന്ദ്രം. ഇന്ത്യക്കാരികളടക്കം വിവിധ രാജ്യക്കാരായ നിരവധി വനിതകള്‍, സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു. വനിത തര്‍ഹീലില്‍ ഇപ്പോള്‍ അന്തേവാസികളായ ഇന്ത്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്ത വിനയന്‍ അവരെ ആശ്വസിപ്പിയ്ക്കുകയും ചെയ്തു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുടെയും, തര്‍ഹീല്‍ അധികൃതരുടെയും സഹായത്തോടെ വനിതാ തര്‍ഹീലിലെ നിരാലംബരായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച വിനയന്‍, രണ്ടു മണിക്കൂറോളം അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക