Image

ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യങ്ങള്‍ പരാജയം: ടി.പി ശ്രീനിവാസന്‍

Published on 23 May, 2017
ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യങ്ങള്‍ പരാജയം: ടി.പി ശ്രീനിവാസന്‍
കൊച്ചി: ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യങ്ങള്‍ പരാജമാണെന്നു മുന്‍ അംബാഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. യുഎന്‍ മഹത്തായ ഒരു സംഘടനയാണ്. അതിന്‍റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, സമാധാന ദൗത്യത്തിനായുള്ള യുഎന്‍ ശ്രമങ്ങള്‍ പലതും പരാജയത്തിലേക്കെത്തുന്നു. ഇത്തരം ശ്രമങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന ഫണ്ടുകള്‍ക്കു കൃത്യമായ വിനിയോഗങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എറണാകുളം ജില്ലാ കളക്ടറും 20 വര്‍ഷം യുഎന്നില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്ത എം.പി. ജോസഫിന്‍റെ "മൈ ഡ്രൈവര്‍ ടു ലോങ്ങ് ആന്‍ഡ് അദര്‍ ടോള്‍ ടെയില്‍സ് ഫ്രം എ പോസ്റ്റ് പോള്‍ കണ്ടംപററി കംബോഡിയ' എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാര്‍ഥ്യത്തില്‍ പൊതിഞ്ഞ സാങ്കല്പിക യാത്രാവിവരണമാണ് എം.പി. ജോസഫിന്‍റെ പുസ്കമെന്ന് അദ്ദേഹം പറഞ്ഞു.

കംബോഡിയയിലെ ജനങ്ങളുടെ കുറ്റബോധം നിറഞ്ഞ നിഷ്കളങ്കതയും അവരുടെ പുതുജീവിതവുമാണ് ‘മൈ െ്രെഡവര്‍ റ്റു ലോങ്ങി’ല്‍ ചര്‍ച്ച ചെയ്യുന്നത്. അനുഭവ കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ഒരു സാങ്കല്പിക യാത്രാവിവരണമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശന ചടങ്ങില്‍ രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അധ്യക്ഷനായി. പ്രമുഖ ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യങ്ങള്‍ പരാജയം: ടി.പി ശ്രീനിവാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക