Image

സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 May, 2017
സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ സമ്മര്‍കപ്പ്  ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍
ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ ഡാലസിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ സമ്മര്‍കപ്പ്  ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 27 , 28  തീയതികളില്‍  ഡാലസില്‍ നടക്കും. ലൂയിസ് വില്‍  ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

സ്‌ട്രൈക്കേഴ്‌സ് ഇലവനൊപ്പം മറ്റു പ്രമുഖ ക്ലബുകളായ  ഫ്രണ്ട്‌സ് ഓഫ് ഡാളസ്, സ്പാര്‍ക്‌സ് , ടസ്‌കേഴ്‌സ് എന്നിവരും  പ്രഥമ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ടെക്‌സാസിലെ ക്രിക്ക്റ്റ് പ്രേമികളെ ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായി സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ ഭാരവാഹികളറിയിച്ചു.

ടൂര്‍ണമെന്റ്  കണ്‍വീനര്‍ വിജിന്‍ ഫിലിപ്പ് (469 441 4790 ), ക്യാപ്റ്റന്‍ സജു ലൂക്കോസ് (214 470 7623 ), വൈസ് ക്യാപ്റ്റന്‍ കിരണ്‍ ജോര്‍ജ് (214 934 5393 ) തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു

മത്സരങ്ങള്‍:

മെയ് 27 ശനി
രാവിലെ  8:30   സ്‌ട്രൈക്കേഴ്‌സ് ഃ ഫ്രെണ്ട്‌സ് ഓഫ് ഡാളസ്
ഉച്ചക്കു 12:30     സ്പാര്‍ക്‌സ് ഃ ടസ്‌കേഴ്‌സ്

ഫൈനല്‍
മെയ് 27 ഞായര്‍ 2:30 ന്

കൂടുതല്‍ വിവരങ്ങള്‍ക്കു വെബ് സൈറ്റ്: http://www.strikerseleven.com

സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ സമ്മര്‍കപ്പ്  ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക