Image

എനിക്കും ഇംഗ്ലീഷ്‌ സംസാരിക്കാനറിയില്ലായിരുന്നു: പ്ലസ്‌ ടു വിദ്യാര്‍ഥിനിയോട്‌കെജ്‌രിവാള്‍ മനസുതുറന്നപ്പോള്‍

Published on 23 May, 2017
എനിക്കും ഇംഗ്ലീഷ്‌ സംസാരിക്കാനറിയില്ലായിരുന്നു: പ്ലസ്‌ ടു വിദ്യാര്‍ഥിനിയോട്‌കെജ്‌രിവാള്‍ മനസുതുറന്നപ്പോള്‍
ന്യൂദല്‍ഹി: തന്റെ പ്രസംഗത്തിലൂടെ ദല്‍ഹി ജനതയെ ഒന്നടങ്കം കയ്യിലെടുത്ത ആളാണ്‌ അരവിന്ദ്‌ കെജ്‌രിവാള്‍. എന്നാല്‍ ഐ.ഐ.ടിയില്‍ പഠിക്കുന്ന കാലത്ത്‌ മറ്റുള്ളവരോട്‌ സംസാരിക്കാന്‍ പോലും മടിയുള്ള ഒരാളായിരുന്നു താനെന്നാണ്‌ കെജ്‌രിവാള്‍ പറയുന്നത്‌. 

 സംസാരിക്കാന്‍ മടിച്ചതിന്റെ കാരണം മറ്റൊന്നുമല്ല, ഇംഗ്ലീഷ്‌ അറിയില്ലെന്ന അപകര്‍ഷതാ ബോധം. ഒരു പ്ലസ്‌ ടു വിദ്യാര്‍ഥിനിക്കു മുമ്പിലാണ്‌ കെജ്‌രിവാള്‍ തന്റെ ഓര്‍മ്മകളുടെ കെട്ടഴിച്ചത്‌.

പത്താം ക്ലാസിന്‌ ശേഷം മൂന്ന്‌ മാസത്തെ അവധിക്ക്‌ സ്‌കൂളുകളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ ക്ലാസുകളും കരിയര്‍ ഗൈഡന്‍സ്‌ ക്ലാസുകളും സംഘടിപ്പിച്ചുകൂടെ എന്ന പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി ശിവാനിയുടെ ചോദ്യത്തിന്‌ മറുപടി നല്‍കവെയാണ്‌ കെജ്‌രിവാള്‍ തന്റെ പഴയ കഥ വിവരിച്ചത്‌.

`ഞാന്‍ ഹിസാറിലാണ്‌ പഠിച്ചത്‌. എനിക്ക്‌ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ അറിയില്ല. ഖരഗ്‌പുര്‍ ഐ.ഐ.ടിയില്‍ പോയപ്പോള്‍ എല്ലാവരും ഇംഗ്ലീഷ്‌ സംസാരിക്കുന്നു. അന്നെനിക്ക്‌ അപകര്‍ഷതാബോധം തോന്നിയിരുന്നു.' അദ്ദേഹം പറഞ്ഞു.

ശിവാനിയുടെ നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന്‌ കെജ്രിവാള്‍ സിസോദിയയോട്‌ ആവശ്യപ്പെട്ടു. 



-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക