കേരള മുഖ്യമന്ത്രി പിണറായി വിജയന്
ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം
തികയുന്നതിന്റെ തലേന്നാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ എന്നതും ശ്രദ്ധേയമാണ്.
പതിവുപോലെ വലിയ ആഘോഷങ്ങളില്ലാതെയാകും ഇത്തവണയും മുഖ്യമന്ത്രിയുടെ
പിറന്നാള്‍ദിനം.
ഔദ്യോഗിക രേഖകള്‍ പ്രകാരം ജനനതീയതി
1944 മാര്‍ച്ച് 21 ആണെങ്കിലും താന്‍ ജനിച്ചത് 1945 മേയ് 24നാണെന്നായിരുന്നു
മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ആര്‍ക്കും അറിയില്ല. ഔദ്യോഗിക രേഖകള്‍
തിരുത്താന്‍ താനും മെനക്കെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിയമസഭ
ചേരുന്നതിനാല്‍ സഭയിലായിരിക്കും മുഖ്യമന്ത്രി ഇന്നും. ഉച്ചയ്ക്ക് ക്ലിഫ്ഹൗസില്‍
എത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനപ്പുറം മറ്റ് ആഘോഷങ്ങളൊന്നും ഈ
ജന്മദിനത്തിനും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങള്‍
വ്യക്തമാക്കുന്നത്.