Image

പിണറായി സര്‍ക്കാറിന്റെ ആദ്യ വര്‍ഷം (ഷോളി കുമ്പിളുവേലി )

ഷോളി കുമ്പിളുവേലി Published on 24 May, 2017
പിണറായി സര്‍ക്കാറിന്റെ ആദ്യ വര്‍ഷം (ഷോളി കുമ്പിളുവേലി )
എതിരാളികള്‍ എന്തൊക്കെപ്പറഞ്ഞാലും, മാധ്യമങ്ങള്‍ അസത്യങ്ങളുടെ പുകമറ സൃഷ്ടിച്ചാലും, കേരള സര്‍ക്കാറിന്റെ ആദ്യ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍, അത് നാടിന്റെ സര്‍വ്വ മേഖലയിലും വികസനത്തിന്റേയും കരുതലിന്റേയും, പുരോഗതിയുടേയും പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി നിഷ്പക്ഷമായി പറയുവാന്‍ സാധിക്കും.

വികസനമെന്നാല്‍ നാളിതുവരെ വ്യവസായ വല്‍ക്കരണം എന്ന് മാത്രം പരിചിതമായൊരു നാട്ടില്‍ സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും സര്‍ക്കാറിന്റെ പരിഗണനയും, സ്‌നേഹസ്പര്‍ശനവും കടന്ന് ചെന്നുകൊണ്ട് പുതിയൊരു വികസന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുവാന്‍ ഈ ആദ്യ വര്‍ഷത്തില്‍ തന്നെ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ അന്ത്യശ്വാസം വലിച്ച പരമ്പതാഗത വ്യവസായങ്ങളായ, കശുവണ്ടി, കൈത്തറി, കയര്‍, ബീഡി തുടങ്ങിയ മേഖലകളെ വീണ്ടും പുനര്‍ജീവിപ്പിക്കുവാനും ലാഭത്തിലേക്ക് നയിക്കുവാനും, അതിലൂടെ ആ മേഖലയിലൂടെ ലക്ഷകണക്കിന് തൊഴിലാളികളുടെ കണ്ണില്‍ പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍ സൃഷ്ടിക്കുവാനും കഴിഞ്ഞു. അതോടൊപ്പം, നഷ്ടത്തിലായിരുന്നു പൊതുമേഖലാ വ്യവസായങ്ങളെ വീണ്ടും ലാഭത്തിലേക്ക് നയിക്കുവാനും സര്‍ക്കാരിന് സാധിച്ചു. പി എസ് സി എഴുതി, ജോലിയും കാത്തിരുന്ന മുപ്പത്തയ്യായിരത്തിലധികം ചെറുപ്പക്കാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കാനായത് വലിയ നേട്ടം തന്നെയാണ്. എല്ലാ ക്ഷേമ പെന്‍ഷന്‍കളും ഇരട്ടിയാക്കിയത് മാത്രമല്ല. അത് അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ കൊണ്ട് ചെന്ന് കൊടുക്കുമ്പോള്‍, ആ അശരണര്‍ക്ക് ഉണ്ടാക്കുന്ന മാനസിക സന്തോഷം വാക്കുകള്‍ക്ക് അതീതമാണ്. തങ്ങളെ കരുതുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടെന്ന അവര്‍ ഇപ്പോള്‍ അനുഭവിച്ചറിയുന്നു.

എന്നും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടിരുന്ന ആദിവാസികളേയും, പട്ടിക ജാതിക്കാരേയും, വിവിധ ക്ഷേമ പദ്ധതികളിലൂടെ സമൂഹത്തിന്റെ മുഖ്യ ധശയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങലും സര്‍വ്വരാലും ശ്ലാഘിക്കപ്പെടേണ്ടപ്പെടേണ്ടതാണ്. സര്‍ക്കാര്‍ സ്‌കൂളുകളെ 'ഹൈടെക്' ആക്കുന്നതിനും, അതിലൂടെ പൊതു വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനുള്ള പരിശ്രമങ്ങളേയും നാം പ്രതായാശയോടെ കാണണം.

ഭരണ ഭാഷ മലയാളമാക്കിയതും, സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കിയതും മാതൃ ഭഷയുടെ നിലനില്‍പ്പിനും, വളര്‍ച്ചക്കും കാരണമാകും. തരിശായി കിടന്നതും, മുന്‍ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതിക്കൊടുത്തതുമായ പാടശേഖരങ്ങള്‍ തിരികെ പിടിച്ചതും, അവിടെ നൂറുമേനി വിളവ ഉണ്ടാക്കിയതും ചെറിയ കാര്യമല്ല! തോടുകളും, പുഴകളും വൃത്തിയാക്കുന്നതും മഴവെള്ളം സംഭരിക്കുന്നതും, ലക്ഷക്കണക്കിന് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതുമൊക്കെ ഒരു ഇടത്പക്ഷ സര്‍ക്കാരിന് മാത്രമേ സാധിക്കൂ.

ആരോഗ്യ മേഖലയില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് എല്ലാവര്‍ക്കും ഫാമിലി ഡോക്ടര്‍ എന്ന ആശയം. മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുവാനുള്ള തീരുമാനം ഇടുക്കി, വയനാട് ജില്ലകളിലെ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് അനുഗ്രഹമായിത്തീരും. പ്രവാസികള്‍ക്ക് പെന്‍ഷനും, വിദേശത്ത് മരണപ്പെട്ടാല്‍ ബോഡി നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങളും, കുടാതെ പ്രവാസികളുടെ ക്ഷേമത്തിനായി കേരള പ്രവാസി മിഷന്‍ രൂപീകരിക്കുന്നത് കൊണ്ട് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതാണ്. ചുരുക്കിപ്പരഞ്ഞാല്‍ പിണറായി സര്‍ക്കാരിന്റെ സ്‌നേഹ സ്പര്‍ശം കടന്നു ചെല്ലാത്ത ഒരു മേഖലയും കേരളത്തിലില്ല. പ്രത്യേകിച്ച് മുന്‍ സര്‍ക്കാറുകര്‍ പാര്‍ശ്വവല്‍ക്കരിച്ചു നിര്‍ത്തിയിരുന്ന സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജന വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പോലെ പ്രകൃതി സംരക്ഷണത്തിനും ഈ സര്‍ക്കാര്‍ കാണിക്കുന്ന മുന്‍ഗണന എടുത്ത് പറയേണ്ടതാണ്.

അതിലെല്ലാം ഉപരി, ഓരോ മലയാളിക്കും അപമാനത്തിന്റെ പാപഭാരം നല്‍കിയ സാര്‍വ്വത്രികമായ അഴിമതി കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. സര്‍ക്കാരിലോ, മുതിര്‍ന്ന ഉദ്യോഗ തലത്തിലോ ഇന്ന് അഴിമതി ഇല്ല. അധികാര ദല്ലാളുമാരെ, കൂടാതെ ഏതൊരു വ്യക്തിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങലില്‍ കടന്നു ചെല്ലാവുന്ന അവസ്ഥ! മലയാളിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട ആത്മാഭിമാനം തിരികെ പിടിക്കുവാന്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍ ആദ്യ വര്‍ത്തില്‍ തന്നെ സാധിച്ചു. അത് തന്നെയാണ് ഏറ്റം വലിയ ഭരണനേട്ടവും! അഭിനന്ദനങ്ങള്‍! അഭിനന്ദനങ്ങള്‍!!


Join WhatsApp News
Aleyas Paul 2017-05-24 09:21:33
 great writ up. congratulation. Congratulation for Emalayalee for the favor showing to publish a favorable comment for Pnarai govenment.
Johny 2017-05-24 03:03:24
പാവം മാണി സാറും കൂടി മുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി ഒരു കലക്ക് കലക്കിയേനെ. ചുമ്മാ ഒന്ന് ആഗ്രഹിച്ചു പോയി. 
Jeevan Varghese 2017-05-24 12:14:41

Congratualtions Sholy and Emalayalee aswell ! good assessment, I think, more to add, like Student loan payoff etc..

keep writing

Johny 2017-05-25 09:14:44
ലേഖകന് രാഷ്‌ടീയം ഉണ്ടോ എന്നറിയില്ല. പക്ഷെ മാണി സാറും ജോസ് മോനും ഞങ്ങടെ മുത്താണ്.
Philip 2017-05-25 05:46:14
കുമ്പിളുവേലി ഒരു രാഷ്ട്രീയ അനുഭാവി ആണ് എന്ന് വ്യക്തം . ഇന്ന് നിഷ്പക്ഷമായി എഴുതുന്ന രാഷ്ട്രീയ ലേഖകരെ കാണ്മാനെയില്ല. ഗുണങ്ങൾ എഴുതുമ്പോൾ 
പരാജയ കാര്യങ്ങളും എഴുതണം . 
Philip 2017-05-25 11:50:09
അഴിമതിയിൽ മുങ്ങി നിന്ന കഴിഞ്ഞ സർക്കാർ മാറി പുതിയത് വരുമ്പോൾ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു . എന്നാൽ ഒരു നാഥൻ ഇല്ലാ കളി പിണറായി സർക്കാരിൽ നിന്നും പ്രതീക്ഷിച്ചില്ല . ഉദ്യോഗസ്ഥരും പോലീസ് ഉള്പടെ തോന്യവാസം പ്രവർത്തിക്കുന്നു. സർക്കാർ മൊത്തത്തിൽ കിസ്‌ബിയിൽ തുങ്ങി നിൽക്കുന്നു. അതെന്താ എന്ന് ആർക്കും നല്ല അറിവും ഇല്ല. 
Cherian 2017-05-24 19:29:24
This article is absolutely fake. This author does not know what is talking about. this pinarayi Govt. is a failure. Please stop writing fake article like this if your are a real malyalee
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക